പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നഗരസഭയുടെ നോട്ടിസ്
ഏറ്റുമാനൂര്‍: അനുമതി ഇല്ലാതെ പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നഗരസഭയുടെ നോട്ടീസ്.
പാറോലിയ്ക്കലില് പന്ത്രണ്ട് ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത 'പ്ലേ വേള്‍ഡ് 'എന്ന പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നഗരസഭ നോട്ടീസ് നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് നോട്ടീസ് നല്‍കിയത്.നഗരസഭയുടെ അനുമതി ഇല്ലാതെയാണത്രേ കഴിഞ്ഞ 27ന് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചത്.
കുട്ടികള്‍ക്കുള്ള റൈഡുകള്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ പൂളിലെ ജലമലിനീകരണം തടയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നില്ല. ഉദ്ഘാടനത്തിന് ഏതാനും ദിവസം മുന്‍പ് അനുമതിക്കായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അപേക്ഷ നല്കി 30 ദിവസത്തിനു ശേഷം മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ എന്നിരിക്കേയാണ് ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ മുന്‍പ് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുമായി നഗരസഭയെ സമീപിച്ചത്.
പൂളിലെ ജലം സംസ്കരിക്കുന്നതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ അപേക്ഷ മാറ്റി വെക്കുകയും പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തുവെന്ന് നഗരസഭാ ആരോഗ്യക്ഷേമകാര്യ ചെയര്മാന് ടി.പി മോഹന്‍ദാസ് പറഞ്ഞു. ലൈസന്‍സ് ലഭിക്കാനുള്ള കാലാവധിക്കായി കാത്തിരിക്കാതെ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും നോട്ടീസ് നല്‍കുന്നതിനുള്ള കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."