വിഖായ-ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കം
കാളികാവ്: തെരുവിലുറങ്ങുന്നവര്‍ക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടര്‍ക്കും ആശ്രയമേകാന്‍ വിഖായയും ഹിമയും കൈകോര്‍ക്കുന്നു. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയും സ്‌നേഹ പരിചരണത്തിന്റെ തണലൊരുക്കാന്‍ കാളികാവ് അടക്കാകുണ്ടിലെ ഹിമ കെയര്‍ ഹോമും സംയുക്തമായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിക്കാണ് തുടക്കമായത്.
പ്രാഥമിക ഘട്ടമായി വിവിധ ജില്ലകളിലെ അര്‍ഹരുടെ വിവര ശേഖരണം നടത്താന്‍ നിയുക്തരായ സന്നദ്ധ സേവകര്‍ക്കുള്ള പരിശീലന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നെത്തിയ വിഖായ ലീഡേഴ്‌സാണ് ക്യാംപില്‍ പങ്കെടുത്തത്. ഹിമ ഓഡിറ്റോറിയത്തില്‍ നടന്ന വിജിലന്റ് 2017 സംഗമത്തില്‍ സുലൈമാന്‍ ഫൈസി മാളിയേക്കല്‍ അധ്യക്ഷനായി. സി. ഹംസ സാഹിബ്, ഫരീദ് റഹ്മാനി കാളികാവ്, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, വിഖായ ചെയര്‍മാന്‍ ജലീല്‍ ഫൈസി അരിമ്പ്ര, കണ്‍വീനര്‍ സലാം ഫറോക്ക്, സലാം ഫൈസി ഇരിങ്ങാട്ടിരി, ബഹാഉദ്ദീന്‍ ഫൈസി, സലീം റഹ്മാനി നീലാഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."