മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്
ചെന്നൈ: മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. യു.പി.എ സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരിക്കെ നിയമം ലംഘിച്ച് ജാര്‍ഖണ്ഡ് വനമേഖലയില്‍ ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് കണ്ടെത്തിയാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.
ജയന്തി നടരാജന് പുറമെ, ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ് ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ ഉമാങ് കെജ്്രിവാളിനെതിരേയും സി.ബി.ഐ അന്വേഷണം നടത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ സിങ്ഭം ജില്ലയിലെ ശരാന്ത വനപ്രദേശത്ത് വനഭൂമി ഖനനത്തിന് മാറ്റി നല്‍കിയതില്‍ വന്‍തോതിലുള്ള അഴിമതി നടന്നുവെന്ന് സി.ബി.ഐ ആരോപിക്കുന്നു. ജയന്തി നടരാജന് നല്കിയ അനുമതി പിന്നീട് ജയറാം രമേശാണ് റദ്ദാക്കിയത്. 55.79 ഏക്കര്‍ ഭൂമിയാണ് വനേതരാവശ്യത്തിനായി ജയന്തി മാറ്റി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."