HOME
DETAILS
MAL
റോഹിംഗ്യ: മുസ്്ലിം ലീഗ് മ്യാന്മര് എംബസി മാര്‍ച്ച് ഇന്ന്
backup
September 11 2017 | 01:09 AM
ന്യൂഡല്‍ഹി: മ്യാന്മറില് ബുദ്ധവംശീയവാദികളുടെ അക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ റോഹിംഗ്യ അഭയാര്‍ഥികളോട് കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് ഇന്ന് മ്യാന്മര് എംബസിയിലേക്ക് മാര്‍ച്ച് നടത്തും. റോഹിംഗ്യകള്‍ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, മ്യാന്മറിനെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുക, ഇന്ത്യയിലെ അഭയാര്‍ഥികളെ പുറത്താക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രകടനം. രാവിലെ 10 ന് തീന്‍മൂര്‍ത്തി മാര്‍ഗില്‍ നിന്ന് മാര്‍ച്ച് തുടങ്ങും. മുസ്്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."