ആവിലോറയില് വില്ലേജ് ഓഫിസ് അനുവദിക്കണം
എളേറ്റില്‍: കിഴക്കോത്ത് വില്ലേജ് ഓഫിസ് വിഭജിച്ച് ആവിലോറയില് വില്ലേജ് ഓഫിസ് അനുവദിക്കണമെന്ന് ആവിലോറ ടൗണ്‍ മുസ്ലിം ലീഗ് കണ്വന്ഷന് ആവശ്യപ്പെട്ടു.
ടി. അബ്ദുറഹിമാന് കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ ഗഫൂര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.കെ മൊയ്തീന് ഹാജി അധ്യക്ഷനായി.
കാദര്‍ കളത്തിങ്ങല്‍, ടി. ഗഫൂര്‍ മാസ്റ്റര്‍, ടി.പി റഫീഖ്, എ.കെ നാസര്‍, പി.കെ ഹരിദാസന്, കെ.എന്‍ മജീദ്, ടി. കുഞ്ഞാലി, സി.കെ സൗജല്‍, ഫസല്‍ സംസാരിച്ചു. കെ. കാദര്‍ മാസ്റ്റര്‍ സ്വാഗതവും മുജീബ് ആവിലോറ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ. കാദര്‍ മാസ്റ്റര്‍ (പ്രസി), അയമ്മദ് കളത്തിങ്ങല്‍, കുറുങ്ങോട്ട് ഹംസ (വൈ. പ്രസി) മുജീബ് ആവിലോറ (ജന. സെക്രട്ടറി), സി.കെ ഗഫൂര്‍, എ.കെ നാാര് (ജോ. സെക്ര), നൗഫല്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."