മടക്കിമല കള്ള്ഷാപ്പ്: 23ാം ദിനത്തിലും വീര്യംചോരാത്ത സമരം
മടക്കിമല: മടക്കിമല കള്ള്ഷാപ്പിനെതിരായ സമരം 23ാം ദിവസം പിന്നിടുമ്പോഴും പൂര്‍വാധികം ശക്തിയോടെ നാട്ടുകാര്‍ സമരരംഗത്ത്.
അധികൃതര്‍ നിസംഗത തുടരുമ്പോഴും പ്രദേശത്തെ നിരവധിയാളുകളാണ് സമരത്തെ വീര്യം ചോരാതെ കൊണ്ടുപോകുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ശക്തികണ്ട് ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മത പണ്ഡിതരും സംഘടനകളുമടക്കം സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തുന്നുണ്ട്.
ഇന്നലെ പട്ടികവര്‍ഗ സ്ത്രീകളും കുട്ടികളും സമരത്തിന് പിന്തുണയുമായെത്തി.
ജനവാസ കേന്ദ്രത്തിലെ കള്ള്ഷാപ്പ് എത്രയുംപെട്ടന്ന് അടച്ചുപൂട്ടണമെന്ന് സമരത്തിന് ഐക്യാര്‍ഢ്യം അര്‍പ്പിച്ച് ഇന്നലെ സംസാരിച്ച കല്‍പ്പറ്റ മുനിസിപാലിറ്റി വൈസ് ചെയര്‍മാന്‍ പി.പി ആലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മേലധികാരികള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പൈക്കാടന്‍ സുലൈമാന്‍, ലതാ പ്രതീപന്‍, റഫീക്ക് കരിഞ്ചേരി, ആബിദ്, വര്‍ഗീസ് കളരിക്കല്‍, ഇസ്മായില്‍ പുതുശ്ശേരി, അഷ്‌റഫ് ഒട്ടിപ്‌സ്, ത്വല്‍ഹത്ത്, എം.സി മുസ്തഫ, പൈക്കാടന്‍ കബീര്‍, പി കോയാമു, എ.ടി സെയ്ത്, പാഞ്ചാളക്കല്‍ സെയ്ത്, നടുത്തൊടുക ഹംസ, സൈനുദ്ധീന്‍ പറമ്പന്‍, അഷ്‌റഫ് ഒഴക്കല്‍, ഹനീഫ ചെളികണ്ടം, മുഹമ്മദ് എം, മുസ്തഫ പാറതൊടുക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."