അറ്റകുറ്റപ്പണി ചെയ്ത ചേര്‍ത്തല- അരൂക്കുറ്റി റോഡ് വീണ്ടും തകര്‍ന്നു
പൂച്ചാക്കല്‍: അറ്റകുറ്റപ്പണി ചെയ്ത ചേര്‍ത്തല- അരൂക്കുറ്റി റോഡ് വീണ്ടും തകര്‍ന്നു.ഇതോടെ അപകടങ്ങളും വര്‍ദ്ധിച്ചു.രാവും പകലും റോഡിലൂടെയുള്ള യാത്ര അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണെന്ന് യാത്രക്കാര്‍ പറയുന്നു.യാത്രക്കാര്‍ക്ക് ദുരിതമായി റോഡിന്റെ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതല്‍ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത്.
അപ്രതീക്ഷിതമായ ഗര്‍ത്തങ്ങളില്‍ ചാടി അപകടങ്ങളും സ്ഥിരമായി. വെള്ളം കെട്ടിനിന്ന ഭാഗങ്ങളിലെല്ലാം വാഹനങ്ങള്‍ സഞ്ചരിച്ച് ആഗാധ ഗര്‍ത്തങ്ങള്‍ രൂപംകൊണ്ടു. നിരവധി വളവുകളുള്ള ചേര്‍ത്തലഅരൂക്കുറ്റി റോഡ് ഇപ്പോഴും യാതൊരു പുരോഗതിയുമില്ലാതെ നിലനില്‍ക്കുകയാണ്.
റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുകയാണ്. ചേര്‍ത്തല,അരൂര്‍,വൈറ്റില,ഇടക്കൊച്ചി,എറണാകുളം എന്നിവിടങ്ങളിലേക്ക് കെ.എസ് ആര്.ടി. സി ബസ്സുകളടക്കം നൂറുകണക്കിന് ബസുകളാണ് ദിനേ ഇതുവഴി സര്‍വ്വീസ് നടത്തുന്നത്. കൂടാതെ അരൂര്‍ വ്യവസായ മേഖലയിലേക്ക് പോകുന്ന ചെറുതും വലുതുമായ അനേകം വാഹനങ്ങളും ഈ റോഡ് മാര്‍ഗമാണ് പോകുന്നത്.ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."