HOME
DETAILS

അനധികൃത നിര്‍മാണവും മണലൂറ്റും റവന്യൂ സംഘം തടഞ്ഞു

  
backup
September 12 2017 | 05:09 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%82

കട്ടപ്പന: പാടശേഖരങ്ങളെ ഉപയോഗശൂന്യമാക്കി നടത്തിവന്ന അനധികൃത നിര്‍മാണവും മണലൂറ്റും തടഞ്ഞു. പുളിയന്‍മല ഹേമക്കടവിലെ മണലൂറ്റിനെതിരേയാണ് ദേവികുളം സബ്കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘം നടപടിയെടുത്തത്.
കാഞ്ചിയാര്‍ സ്വദേശി ദേവസ്യ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് അനധികൃത നിര്‍മാണവും മണലൂറ്റും നടത്തിവന്നിരുന്നത്. ഞായറാഴ്ച്ച നെടുങ്കണ്ടം ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.പി. ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പട്രോളിങ്ങിനിടെ അനധികൃത നിര്‍മാണവും മണലൂറ്റും കണ്ടെത്തുകയായിരുന്നു.
ഒന്നരയേക്കറോളം വരുന്ന പാടത്തെ മണല്‍ ആഴത്തില്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. ഇതോടെ പാടം നെല്‍ കൃഷിക്ക് അനുയോജ്യമല്ലാതായി. നെല്‍പ്പാടമായിരുന്ന ഇവിടെ മണലൂറ്റിയെടുത്ത ശേഷം ചെറു ബോട്ടുകള്‍ ഇറക്കുന്ന കുളം നിര്‍മിക്കാനുള്ള ശ്രമമായിരുന്നു. കുളം പണിയാന്‍ ഉദ്ദേശിച്ച സ്ഥലത്തിനുസമീപം കോട്ടേജുകളും നിര്‍മിച്ചിട്ടുണ്ട്. മണലൂറ്റിനുപുറമെ അനുമതിയില്ലാതെ പാറ പൊട്ടിച്ച് മാറ്റിയിട്ടുമുണ്ട്. ഇവിടെ നിന്ന് ഊറ്റിയെടുക്കുന്ന മണല്‍ വില്‍പ്പനയ്ക്കായി വിവിധ ഭാഗങ്ങളിലേക്ക് കടത്തിയതും പ്രത്യേക സംഘം കണ്ടെത്തി. മണലൂറ്റിന് ഉപയോഗിച്ചിരുന്ന കൂറ്റന്‍ മോട്ടോറുകള്‍ ഇന്നലെ സംഘം പിടിച്ചെടുത്തു. എന്നാല്‍ റിസോര്‍ട്ട് നിര്‍മാണമല്ല മീന്‍ വളര്‍ത്താന്‍ കുളം കുഴിയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്ഥലമുടമ പറയുന്നത്.
പുളിയന്‍മല, ആമയാര്‍, അണക്കര മേഖലകളില്‍ ഏക്കര്‍ കണക്കിനു പാടശേഖരങ്ങളിലാണ് അനധികൃത മണലൂറ്റ് നടക്കുന്നത്. ഉള്‍മേഖലകളിലെ ഹെക്ടര്‍ കണക്കായ പാടശേഖരങ്ങള്‍ ഇപ്പോള്‍ വലിയ കുളങ്ങള്‍ മാത്രമായി അവശേഷിച്ചിരിക്കുന്നു. വന്‍തോതില്‍ മണല്‍ ഖനനം ചെയ്ത് വിറ്റതുമൂലം പാടശേഖരങ്ങള്‍ ഇല്ലാതായി എന്നുമാത്രമല്ല, മേഖലയിലെ കാലാവസ്ഥയിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.പാടശേഖരങ്ങളിലെ ജലത്തിന്റെ അളവ് ഇല്ലാതായതോടെ ശുദ്ധജലം മിക്കയിടങ്ങളിലും അന്യമായി. കുളങ്ങളില്‍ നിറയുന്നത് ചേറ് നിറഞ്ഞ ജലമാണ്. ഒരാവശ്യത്തിനം ഈ ജലം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.
അനധികൃത മണലൂറ്റ് വ്യാപകമായതിനെ തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നപ്പോള്‍ അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, പിന്നീട് ഈ നടപടികള്‍ കെട്ടടങ്ങി. ഇപ്പോള്‍, വീണ്ടും വിവിധ പാടശേഖരങ്ങളില്‍ വന്‍തോതില്‍ മണലൂറ്റ് നടന്നുവരികയാണ്. ഇതിനിടെയാണ് പുളിയന്‍മല ഹേമക്കടവില്‍ അനധികൃത നിര്‍മാണവും മണലൂറ്റും കണ്ടെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago