എഴുത്തുകാരന് നല്ല അവബോധം ആവശ്യം: മന്ത്രി കടന്നപ്പള്ളി
തൃക്കരിപ്പൂര്‍: എഴുതാന്‍ പ്രത്യേക നിബന്ധനകളില്ലെന്നും പക്ഷെ എഴുതുന്നയാള്‍ക്ക് നല്ല അവബോധം മനസിലുണ്ടാവണമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന ടി.കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ രചിച്ച ആല്‍മര തണലില്‍ എന്ന ഓമക്കുറിപ്പുകള്‍ എന്ന പുസ്തകം സ്‌കൂളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എഴുതുന്നവര്‍ക്ക് വ്യക്തി ജിവിതം, സാമൂഹ്യജീവിതം, കുടുംബജീവിതം എന്നിവ പ്രധാനമാണ്. കേരള സാഹിത്യ അക്കാദമി നിര്‍വഹക സമിതി അംഗം ഇ.പി രാജഗോപാലന്‍ അധ്യക്ഷനായി. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.പി ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കെ.വി ശശികല, സ്‌കൂള്‍ സീനിയര്‍ അസി. എം. ഇസ്മായില്‍, സ്റ്റാഫ് സെക്രട്ടറി കെ. സുരേന്ദ്രന്‍, പ്രധാന അധ്യാപകന്‍ എന്‍. നാരായണന്‍ പ്രസംഗിച്ചു. പുസ്തക രചയിതാവ് ടി.കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ എഴുത്തനുഭവം പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."