HOME
DETAILS
MAL
ഡല്‍ഹിയില്‍ ഇംഗ്ലീഷ് സംസാരിച്ച യുവാവിന് ക്രൂരമര്‍ദ്ദനം
backup
September 12 2017 | 10:09 AM
ന്യൂഡല്‍ഹി: സുഹൃത്തിനോട് ഇംഗ്ലീഷില്‍ സംസാരിച്ചതിന് യുവാവിന് അഞ്ചംഗ സംഘത്തിന്റെ മര്‍ദനം. ഡല്‍ഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ് സംഭവം.
നോയിഡ സ്വദേശിയായ വരുണ്‍ ഗുലാതി എന്ന് 22കാരനാണ് മര്‍ദനത്തിനിരയായത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുഹൃത്തായ അമാനെ ഹോട്ടലിലാക്കിയ ശേഷം മറ്റൊരു സുഹൃത്തിനോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കേട്ട സംഘം എന്തിനാണ് ഇംഗ്ലീഷില്‍ സംസാരിച്ചതെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. അതിനു ശേഷം ഉടനെ ഇവര്‍ വാഹനത്തില്‍ കയറിപ്പോയി. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത യുവാവ് ഇതുസഹിതം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."