പറവൂര്‍ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ശശികല
കോട്ടയം: പറവൂരിലെ പ്രസംഗത്തില്‍ തിരുത്തേണ്ടതായ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.
മൃത്യുഞ്ജയ മന്ത്രവും ഹോമവും എന്താണെന്ന് അറിയാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസംഗം വിവാദമാക്കിയത് ആരാണെന്ന് സംഘടനാ തലത്തില്‍ അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു. 2006ലെ പ്രസംഗത്തിന്റെ പേരിലാണ് 2016ല്‍ ഒരു കേസെടുത്തതെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ പ്രസംഗത്തിന് കോഴിക്കോടും കൊച്ചിയിലും ശശികലക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന രീതിയില്‍ 2006ല്‍ മുതലക്കുളത്ത് വച്ച് പ്രസംഗിച്ചതിന് കോഴിക്കോട് കസബ പൊലിസിലും കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനുമാണ് കേസെടുത്തത്.
ഐ.പി.സി 153ാം വകുപ്പ് പ്രകാരമാണ് കേസ്. പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 'മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളണമെന്നായിരുന്നു' ശശികലയുടെ വെല്ലുവിളി. ഈ പ്രസംഗത്തിനെതിരേ വി.ഡി സതീശനും ഡി.വൈ.എഫ്.ഐയും പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."