ആഹരിക്കണം; പക്ഷേ, ആഹാരം നമ്മെ ആഹരിക്കരുത്
മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ക്രൂരത കാണിക്കുന്നത് സ്വന്തം ശരീരത്തിനോട് തന്നെയാണ്. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അമിതമായി ആഹരിച്ച് ആന്തരികാവയവങ്ങളോട് കാണിക്കുന്ന ക്രൂരത വിവരണാതീതമാണ്. നേരവും കാലവും നോക്കാതെ ഭക്ഷണം വാരിവിഴുങ്ങുകയാണല്ലോ നമ്മള്‍. നേരത്തേ കഴിച്ച ഭക്ഷണം ദഹിക്കാനുള്ള സാവകാശംപോലും നല്‍കില്ല. തണുത്തവ കഴിച്ച് തൊട്ടുപിന്നാലെ ചൂടുള്ളതും അകത്താക്കുകയാണ്. ശരീരത്തിന് ഒട്ടും ആവശ്യമില്ലാത്ത സമയത്തും 'ഹെവിഫുഡ്' വയറ്റില്‍ കുത്തിനിറയ്ക്കുന്നു. ക്ഷീണം തോന്നുമ്പോള്‍ വിശ്രമിക്കുന്നതിന് പകരം തീന്‍മേശ തേടിപ്പോവുന്നവരാണ് നമ്മള്‍. വയറിന്റെ മൂന്നിലൊരു ഭാഗം ആഹാരം മതിയെന്ന് നിഷ്‌കര്‍ഷിച്ച പ്രവാചകന്റെ അനുയായികളാണ് തെറ്റായ ഭക്ഷണരീതി കാരണം ആശുപത്രികളിലെത്തുന്ന രോഗികളിലധികവും.
ഇസ്‌ലാമിക ഭക്ഷണരീതിയെക്കുറിച്ച് സംസാരിക്കാന്‍ മതപ്രസംഗവേദികള്‍ ഇനിയെങ്കിലും പണ്ഡിതന്മാര്‍ പ്രയോജനപ്പെടുത്തണം. ശീലങ്ങള്‍ മാറ്റാന്‍ ഇത്തിരി പ്രയാസങ്ങളുണ്ടാവും. എങ്കിലും മാറണം. മാറിയേ മതിയാവൂ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."