തെരുവ് നായ കേസ്: കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: തെരുവ് നായ കേസില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്മാന്, കൗണ്‍സിലര്‍മാര്‍, സാമൂഹ്യ പ്രവര്ത്തകന് ജോസ് മാവേലി എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യനടപടികള്‍ സുപ്രിം കോടതി അവസാനിപ്പിച്ചു. കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് സുപ്രിം കോടതിയുടെ നടപടി.
തെരുവുനായകളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് ജോസ് മാവേലി നേരത്തെ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എറണാകുളം ചെങ്ങമനാട് പഞ്ചായത്തില്‍ ആക്രമണകാരികളായ തെരുവ് നായകളെ കൊന്നൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ജോസ് മാവേലിയേയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളേയും നെടുമ്പാശ്ശേരി പൊലിസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നേരിട്ടു ഹാജരായാണ് ജോസ് മാപ്പുപറഞ്ഞത്. ഇനി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ജോസിനെ കോടതി താക്കീത് ചെയ്തിരുന്നു. എന്നാല്‍, കോടതിയലക്ഷ്യനടപടി അന്ന് അവസാനിപ്പിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."