രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധന; സബ് രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: ഭാഗപത്ര രജിസ്‌ട്രേഷനടക്കം രജിസ്‌ട്രേഷന്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനെതിരേയും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ പി.പി ആലി, മാണി ഫ്രാന്‍സിസ്, കെ.വി പോക്കര്‍ ഹാജി, വി.എ മജീദ്, കെ.എം ആലി, എം.എ ജോസഫ്, സി. ജയപ്രസാദ്, പി.കെ അനില്‍കുമാര്‍, പി.കെ കുഞ്ഞിമൊയ്തീന്‍, ടി.ജെ ഐസക്, പി.കെ അബ്ദുറഹ്മാന്‍, അഡ്വ. ജോഷി സിറിയക്, എം.എം രമേശന്‍ മാസ്റ്റര്‍, ജി. വിജയമ്മ ടീച്ചര്‍, നജീബ് കരണി, കെ. പോള്‍സണ്‍, ശോഭനകുമാരി, ബിനു തോമസ്, പുഷ്പ പങ്കജാക്ഷന്‍, അനീഷ് ദേവസ്യ, ഗിരീഷ് കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്‍, സാലി റാട്ടക്കൊല്ലി, പി.ഇ ഷംസുദ്ദീന്‍, ശകുന്തള ഷണ്‍മുഖന്‍, കല്യാണി രാഘവന്‍, ആയിഷ പള്ളിയാല്‍ സംസാരിച്ചു.
മാനന്തവാടി: അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ കടുത്ത ജനവഞ്ചനയാണ് വസ്തുവിന്റെ രജിസ്‌ട്രേഷന്‍ ചാര്‍ജ് വര്‍ധനവിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി കുറ്റപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രജിസ്ട്രാര്‍ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അച്ചപ്പന്‍ കുറ്റിയോട്ടില്‍ അധ്യക്ഷനായി. അഡ്വ. എന്‍.കെ വര്‍ഗീസ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, പി.വി ജോര്‍ജ്, എം.ജി ബിജു, എക്കണ്ടി മൊയ്തൂട്ടി, തങ്കമ്മ യേശുദാസ്, ജേക്കബ് സെബാസ്റ്റ്യന്‍, സാബു പൊന്നിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."