ആട്ടക്കളം വിളിച്ചു പറഞ്ഞു; ഫാസിസത്തിനെതിരേ പോരാട്ടം തന്നെയാണ് മാര്‍ഗം
കോഴിക്കോട്: രാജ്യത്തെ പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാലത്ത് കീഴടങ്ങലോ മരണമോ അല്ല, പോരാട്ടം തന്നെയാണ് മുന്നോട്ടുള്ള മാര്‍ഗമെന്ന് പ്രേക്ഷകരെ ഉണര്‍ത്തി ആട്ടക്കളം തെരുവുനാടകം. നൂറുകണക്കിനു തിരിച്ചറിയല്‍ രേഖകള്‍ക്കിടയിലും തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരനെ നാടകം വരച്ചുകാട്ടുന്നു.
വിശന്ന് ഹോട്ടലില്‍ കയറി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരും, ജി.എസ്.ടി സാധാരണക്കാരനു വരുത്തിവച്ച ബാധ്യതയും നാടകത്തിലൂടെ പറയുന്നു.
മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ ജനകീയ നാടക സംഘം അരങ്ങിലെത്തിച്ച നാടകത്തില്‍ കരുണാകരന്‍ പറമ്പിലാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. സന്തോഷ് പാലക്കട സംഗീത നിയന്ത്രണവും വില്‍സണ്‍ മാത്യു കവിതാലാപനവും നിര്‍വഹിച്ചു. ടി.കെ സജിത്താണ് സാങ്കേതിക സഹായം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."