ഓട്ടത്തിനിടെ ബസിന്റെ ചക്രം ഊരിയ സംഭവം: വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ചേര്‍ത്തല: ഓടികൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ബോള്‍ട്ടുകള്‍ അഴിഞ്ഞ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
സംഭവത്തില്‍ വിജിലന്‍സ് വിഭാഗത്തിനൊപ്പം മെക്കാനിക്കല്‍ വിഭാഗത്തിന്റെ സമാന്തര അന്വേഷണവും നടക്കുന്നുണ്ട്. ബന്ധപെട്ട ജീവനക്കാരുടെ വീഴ്ചയാണിതിനു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിങ്കളാഴ്ച തന്നെ മാവേലിക്കരയില്‍ നിന്നും അസിസ്റ്റന്റ് വര്‍ക്ക്‌സ് മാനേജരും ചേര്‍ത്തലയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
കഴിഞ്ഞ 26ന് ബസിന്റെ ടയറുകള്‍ മാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുശേഷം ബോള്‍ട്ടുകള്‍ പരിശോധിച്ചോ എന്നും അനേവഷിക്കും. മെക്കാനിക്കലിലെ ടയര്‍ വിഭാഗത്തിനാണ് ഇതിന്റെ ചുമതല.
ടയറിലെ ഏഴു ബോള്‍ട്ടുകളും അഴിഞ്ഞ നിലയിലായിരുന്നു. എല്ലാ ബോള്‍ട്ടുകളും ഒന്നിച്ച് അഴിഞ്ഞ സാഹചര്യവും സാങ്കേതിക വിഭാഗം പരിശോധിക്കുന്നുണ്ട്. അട്ടിമറി സാധ്യതയുണ്ടോയെന്നും അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് ചേര്‍ത്തല ഡിപ്പോയില്‍ നിന്നും ആലുവ-ആലപ്പുഴ സര്‍വ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആലപ്പുഴയ്ക്ക് പോകുന്നവഴി കലവൂരില്‍വെച്ച് ടയര്‍ബോള്‍ട്ടുകള്‍ അഴിഞ്ഞ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് റൂട്ട് ക്യാന്‍സല്‍ ചെയ്ത് ബസ് ആലപ്പുഴ ഡിപ്പോയിലേയ്ക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."