റോഹിങ്ക്യകള്‍ക്ക് വിലക്ക്, ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം- ഇരട്ട നിലപാടുമായി കേന്ദ്രം
ന്യൂഡല്‍ഹി: സുരക്ഷ ഭീഷണിയെ തുടര്‍ന്ന 40,000 ത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന പ്രസ്താവനക്കു പിന്നാലെ ചക്മ അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രം. ഇക്കാര്യം തീരുമാനിക്കാനായി ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. അരുണാചരല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിക്കും.
ബുദ്ധമതവിഭാഗത്തില്‍ പെടുന്ന അഭയാര്‍ഥികളാണ് ഇവര്‍. നേരത്തെ പാകിസ്താന്റെ ഭാഗമായിരുന്ന ബംഗ്ലാദേശില്‍ നിന്ന് 1960കളില്‍ പലായനം ചെയ്ത ഇവര്‍ ഇന്ത്യയില്‍ അരുണാചല്‍പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കഴിയുന്നത്. ലക്ഷത്തോളമാണ് ഇവരുടെ ജനസംഖ്യ.
ഇവര്‍ക്ക് പൗരത്വം നല്‍കണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറുകള്‍ അത് അംഗീകരിച്ചിരുന്നില്ല. പൊരത്വം നല്‍കാനുള്ള ജനസംഖ്യ ശാസത്രമടക്കമുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. തദ്ദേശീയര്‍ക്ക് ലഭിക്കേണ്ടുന്ന പല ആനുകൂല്യങ്ങളും ജോലിസാധ്യതകളും മറ്റും നഷ്ടമാവുമെന്ന് ഇവിടുത്തെ വിദ്യാര്‍ഥി സംഘടനകളും വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."