HOME
DETAILS
MAL
ജാമ്യവ്യവസ്ഥ ലംഘിച്ചു; കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ കോടതിയില്‍
backup
September 13 2017 | 09:09 AM
കൊച്ചി: ഫസല്‍ വധക്കേസില്‍ സി.പി.എം നേതാവ് കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്കി. മുഖ്യമന്ത്രി പങ്കെടുത്ത ചലചിത്ര അവാര്‍ഡ് വിതരണത്തില്‍ കാരായി രാജന് പങ്കെടുത്തത് ജാമ്യവ്യവസ്ഥ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്.
ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് കോടതി കാരായി രാജന് അനുമതി നല്‍കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സി.ബി.ഐ ഹരജിയില്‍ പറയുന്നു.
ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."