കോഴിക്കോട്ട് കനത്ത മഴ; വന്‍ കൃഷി നാശം: തിരുവമ്പാടി ടൗണ്‍ വെള്ളത്തില്‍
തിരുവമ്പാടി: മലയോര പ്രദേശങ്ങളില്‍ ഇന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. തിരുവമ്പാടി, ആനക്കാംപൊയില്‍, കണ്ടപ്പന്‍ച്ചാല്‍, നെല്ലിപൊയില്‍, കൂടരഞ്ഞി, പുന്നക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയില്‍ വന്‍ കൃഷി നാശവുമുണ്ടായി. ആനക്കാംപൊയില്‍ തേന്‍പാറ പ്രദേശത്ത് കാട്ടില്‍ ശക്തമായ മഴ പെയ്തതുണ്ടായ മലവെള്ളപാച്ചിലില്‍ മലയോരത്തെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ജനങ്ങളെ ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാക്കി.
ഇരുവഴഞ്ഞി പുഴയും തോടുകളും കവിഞ്ഞൊഴുകി. മുറംമ്പാത്തി പ്രദേശത്തെ ജുമുഅ മസ്ജിദിന്റെ മതില്‍ തകര്‍ന്നു വീണു. താഴെ തിരുവമ്പാടി റോഡില്‍ വെള്ളം കയറിയതു മൂലം ഗതാഗതം തടസപ്പെട്ടു. മറിയപ്പുറം ഉല്ലാസ് നഗര്‍ കോളനിയില്‍ തോട്ടില്‍നിന്ന് വെള്ളം കയറി. തിരുവമ്പാടി ടൗണിലെ പ്രധാന നിരത്തുകളും ബസ് സ്റ്റാന്റും വെള്ളത്തിലായത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി.
നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. റോഡില്‍ നിന്ന് കടകളിലേക്ക് വെള്ളം കയറി വന്‍ നഷ്ടമാണുണ്ടായത്. പത്തോളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി ഇല്ലിക്കല്‍ പറഞ്ഞു.
പുല്ലുരാംപാറ, കുടരഞ്ഞി റോഡുകളിലെ വിവിധ പ്രദേശത്ത് മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മുക്കത്തു നിന്നും ഫയര്‍ ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ റോഡില്‍ മുറിഞ്ഞു വീണ മരങ്ങള്‍ മുറിച്ചു മാറ്റി. വൈദ്യുതി ബന്ധം തകരാറിലായതോടെ മലയോരം പൂര്‍ണമായും ഇരുട്ടിലായിരിക്കുകയാണ്.
ഉച്ചവരെ മലയോരം കടുത്ത വെയില്‍ചൂടിലായിരുന്നു.വൈകുന്നേരം മൂന്നു മണിയോടെ ശക്തമായ ഇടിയുടേയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴയെത്തിയത്.ശക്തമായ ഇടിയിലും മിന്നലിലും കച്ചവട സ്ഥാപനങ്ങളിലേയും വീടുകളിലേയും ഇലട്രോണിക്ക് ഉപകരണങ്ങള്‍ കത്തി നശിച്ചു.മഴ രാത്രിയിലും തുടരുകയാണ്.
മുള്ളന്‍കുന്നില്‍ വീട്ടമ്മയ്ക്ക് മിന്നലേറ്റു
തൊട്ടില്‍പ്പാലം: കനത്തമഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ മരുതോങ്കര മുള്ളന്‍കുന്നില്‍ വീട്ടമ്മയ്ക്ക് പരുക്കേറ്റു. പടിക്കലക്കണ്ടി കണാരന്റെ ഭാര്യ അമ്മാളു (65)നാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിമിന്നലില്‍ ഇവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ചുമര്‍ പൊട്ടിപ്പൊളിയുകയും സ്വിച്ച് ബോര്‍ഡുകള്‍ കത്തിനശിക്കുകയും ചെയ്തു. കരുവാരക്കണ്ടി ബിനുവിന്റെ വീടിനും മിന്നലേറ്റു. വീടിന്റെ ചുമര്‍ വിണ്ടുകീറി. ഇലക്ട്രിക് ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
[caption id="attachment_423261" align="alignleft" width="630"] ഇടിമിന്നലിൽ ഭാഗികമായി തകർന്ന മരുതോങ്കര മുള്ളന്‍കുന്നിലെ കരുവാരക്കണ്ടി ബിനുവിന്റെ വീട്[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."