ഒരു യോഗ്യതകൂടി വേണമെന്നത് അംഗീകരിക്കാനാകില്ല: കെ.എ.ടി.എഫ്
കോഴിക്കോട്: പി.എസ്.സിയും കെ.ഇ.ആറും നിഷ്‌കര്‍ഷിച്ച യോഗ്യത നേടി സര്‍വിസില്‍ പ്രവേശിച്ച് ശമ്പളം പറ്റുന്ന അധ്യാപകര്‍ക്ക് വീണ്ടും ഒരു യോഗ്യതകൂടി വേണമെന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി. ഒരു ഉത്തരവ് നടപ്പിലാക്കി വരുമ്പോള്‍ നിലവില്‍ സേവനത്തിലുള്ളവരെ ഒഴിവാക്കി വരാറുണ്ട്. ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയപ്പോള്‍ നിലവിലുള്ളവരെ ഒഴിവാക്കിയിട്ടുമുണ്ട്. മാത്രമല്ല ബി.എഡോ, ടി.ടി.സിയോ ഇല്ലാത്തതിനാല്‍ ടെറ്റ് എഴുതാന്‍ അവസരമില്ലാതാകുന്ന സ്ഥിതി മറികടക്കാന്‍ ഭാഷാധ്യാപക ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേകം ടെറ്റ് ഏര്‍പ്പെടുത്തുകയാണുണ്ടായത്.
സര്‍ക്കാര്‍ നയപരമായി തീരുമാനമെടുക്കാത്ത ഒരു കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്നും എന്‍.ഐ.ഒ.എസിന് മൊത്ത കച്ചവടം നല്‍കാതെ രാജ്യത്തെ വിദ്യാഭ്യാസത്തിന് മാതൃകയായ കേരളത്തില്‍ സംവിധാനം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് അധ്യക്ഷനായി. ജന. സെക്രട്ടറി സി. അബ്ദുല്‍ അസീസ്, കെ.കെ ജബ്ബാര്‍, എം.പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."