തുടികൊട്ടിപ്പാടി കലക്ടര്‍; ആവേശത്തിലാറാടി കാടമൂല കോളനി
നീലേശ്വരം: കലക്ടര്‍ കെ. ജീവന്‍ബാബു തുടിയില്‍ താളമിട്ടപ്പോള്‍ ബാനം കാടമൂല കോളനിക്കാര്‍ ആവേശത്താല്‍ നൃത്തച്ചുവടുകള്‍ വച്ചു. ഐക്യരാഷ്ട്രസഭ തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനം നടത്തിയതിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണു കലക്ടര്‍ തുടിതാളമിട്ടത്.
കോടോംബേളൂര്‍ പഞ്ചായത്തിലെ കാടമൂല കോളനിയിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടാണു ജില്ലാതല പരിപാടി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കലക്ടര്‍ കെ.ജീവന് ബാബു അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്, വൈസ് പ്രസിഡന്റ് പി. തങ്കമണി, കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്, വാര്‍ഡ് അംഗം ടി.വി ഉഷ, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം രാധാവിജയന്‍, ജില്ലാ ട്രൈബല്‍ ഓഫിസര്‍ പി.ടി അനന്തകൃഷ്ണന്, പനത്തടി ട്രൈബല്‍ ഓഫിസര്‍ എ. ബാബു, ബാനം കൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."