യൂത്ത് ക്ലബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം
പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബുകളുടെ ശാക്തീകരണത്തിനായി സംസ്ഥാനതലത്തില്‍ യൂത്ത് കേരള എക്സ്പ്രസ് പദ്ധതി നടത്തും.
യൂത്ത് ക്ലബുകളുടെ വിവിധ മേഖലകളിലുള്ള ഇടപെടലുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് യൂത്ത് കേരള എക്സ്പ്രസിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി പ്രവര്‍ത്തനം, വനിതാ ശാക്തീകരണം, സാമൂഹിക സേവനം, ബോധവത്കരണം, സാംസ്കാരികം, സ്പോര്‍ട്സ് മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുക.
ക്ലബുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സെപ്റ്റംബര്‍ 15നകം അതത് ജില്ലാ യുവജനക്ഷേമ ബോര്‍ഡ് ഓഫിസുകളിലോ മെമ്പര്‍ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം വിലാസത്തിലോ നല്‍കണം. വിഡിയോകളില്‍ മേഖല വ്യക്തമായി രേഖപ്പെടുത്തണം.
നിലവില്‍ അംഗീകാരമില്ലാത്ത ക്ലബുകള്‍ക്ക് ജില്ലാ യുവജനക്ഷേമ ബോര്‍ഡ് ഓഫിസില്‍ നിന്നും അംഗീകാരം വാങ്ങി മത്സരത്തില്‍ പങ്കെടുക്കാം.
തെരഞ്ഞെടുക്കുന്ന 100 ക്ലബുകള്‍ക്ക് സെപ്റ്റംബര്‍ 30ന് സംസ്ഥാനതലത്തില്‍ മൂന്ന് മേഖലകളിലായി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ലബുകള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കും.
മേഖലാ മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് യഥാക്രമം 50,000, 25,000, 10,000 കാഷ് അവാര്‍ഡുകള്‍ ലഭിക്കും.
മേഖലാ മത്സരങ്ങളില്‍ വിജയികളാവുന്ന ക്ലബുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, 50,000 രൂപ കാഷ് അവാര്‍ഡുകള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."