HOME
DETAILS

സുപ്രിംകോടതി വിധികളുടെ ജനാധിപത്യ പരിസരം

  
backup
September 15 2017 | 01:09 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86

ജനാധിപത്യമൂല്യങ്ങളും നിയമവാഴ്ചയും ഉറപ്പുവരുത്തുമ്പോഴാണ് രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുന്നത്. എന്നാല്‍, അധികാരത്തിന്റെ കേവല വ്യാപനത്തിനുവേണ്ടി മൂല്യങ്ങളന്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയായി ജനാധിപത്യം ചുരുങ്ങിക്കൊണ്ടിരിക്കുകയാണിന്ന്. മതം രാജ്യത്ത് ജനാധിപത്യത്തിന്റെ വഴിയടയാളങ്ങള്‍ നിശ്ചയിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഭരണഘടനാവകാശങ്ങള്‍ പൗരന് ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. പൗരന്റെ ഇത്തരം മൗലികാവകാശങ്ങള്‍ രാജ്യത്ത് നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമീപകാല സുപ്രീംകോടതി വിധിന്യായങ്ങള്‍ പ്രസക്തമാവുന്നത്.
വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒന്നല്ലെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പറയുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ക്ക് അത് ശക്തി പകരുകയാണ് ചെയ്യുന്നത്. രാജ്യത്ത് സ്വകാര്യത മൗലികാവകാശമാക്കേണ്ടതില്ലെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും ജനാധിപത്യവിരുദ്ധ വാദങ്ങളെ തള്ളിക്കൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജനാധിപത്യത്തിന്റെ ശക്തിദുര്‍ഗങ്ങളായ ബഹുസ്വരതകളും മതേതരത്വവും ഭരണഘടനാ പ്രാമാദിത്വവും കേവല ബിംബങ്ങളായി ചുരുങ്ങുകയും മതാത്മക രാഷ്ട്രീയം ജനാധിപത്യത്തിന്റെ മറവില്‍ അധികാരമുറപ്പിക്കുകയും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മുകളില്‍ കടന്നാക്രമണം നടത്തുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരികയാണ്.
ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുഛേദത്തില്‍ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമര്‍ഹിക്കുന്നതോടൊപ്പം വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഭരണകൂടം കടന്നുകയറുന്നതിന്റെ പരിധികൂടി നിശ്ചയിച്ചിരിക്കുന്നു. ആര്‍ട്ടിക്ള്‍ 141 പ്രകാരം സുപ്രീംകോടതി വിധികള്‍ രാജ്യത്തെ നിയമമാണ്. ഈ വിഷയത്തില്‍ ഭാവിയില്‍ കോടതിവിധികള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി കണക്കിലെടുക്കാതെ മുന്നോട്ടു പോവാനാവില്ല.
വ്യക്തികള്‍ക്കു മുകളില്‍ സ്‌റ്റേറ്റ് അനിയന്ത്രിതമായ ഇടപെടല്‍ നടത്തുമ്പോള്‍ ജനാധിപത്യ മൂല്യങ്ങളോടൊപ്പം വ്യക്തിസ്വാതന്ത്ര്യത്തെയും അത് ഹനിക്കുന്നു. സ്വകാര്യതയെ രാജ്യസുരക്ഷയുമായി കൂട്ടിക്കലര്‍ത്തി വ്യക്തിയുടെ മൗലികാവകാശത്തെ സുപ്രീംകോടതിയില്‍ പ്രതിരോധിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങളാണ് സുപ്രീംകോടതി വിധിന്യായത്തിലൂടെ ഇല്ലാതായിരിക്കുന്നത്. നോട്ടുനിരോധനത്തിന് തീവ്രവാദവും കള്ളപ്പണവും രാജ്യസ്‌നേഹവും മാനദണ്ഡമാക്കിയ അതേ രാഷ്ട്രീയ തന്ത്രമായിരുന്നു രാജ്യസുരക്ഷയെയും സ്വകാര്യതയെയും ബന്ധിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് മുന്നോട്ടുവച്ചത്. കോടതി വിധിയെ നിയമനിര്‍മാണത്തിലൂടെ മറികടക്കാന്‍ ഗവണ്‍മെന്റിന് കഴിയാത്തവിധം ശക്തമായ വാദങ്ങളാണ് കോടതി നിരത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരേയും ഗോരക്ഷാ ഗുണ്ടാസംഘങ്ങളെ പിടികൂടി കുറ്റവിചാരണ ചെയ്യാത്തതിന്റെ പേരിലും ഗവണ്‍മെന്റിനെ ശക്തമായ താക്കീത് നല്‍കിക്കൊണ്ടും അതിനാവശ്യമായ നടപടികള്‍ മുന്നോട്ടുവച്ചുകൊണ്ടും പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയും ജനാധിപത്യത്തിന്റെ മറവില്‍ ഭരണകൂടം എത്രമാത്രം ജനദ്രോഹകരമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തുറന്നുപറച്ചില്‍ കൂടിയായിരുന്നു. ഗോരക്ഷാ സംഘങ്ങള്‍ രാജ്യത്ത് അതിക്രമങ്ങള്‍ അഴിച്ചുവിടുകയും പശുവിന്റെ പേരില്‍ പട്ടാപ്പകല്‍ അരുംകൊല നടത്തുകയും ചെയ്യുമ്പോള്‍ അവരെ നിയന്ത്രിക്കാനും ഇരകളെ സംരക്ഷിക്കാനും ഭരണഘടനാപരമായി ബാധ്യതപ്പെട്ട സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ജനാധിപത്യ ബാധ്യതയാണ് പൗരസുരക്ഷകളും ഭരണഘടനാവകാശ സംരക്ഷണവും.
ന്യൂനപക്ഷ-ദലിത് വിരോധം പ്രകടമാക്കാന്‍ ഗോ സംരക്ഷക വേഷം കെട്ടുന്ന തീവ്രമതവാദികള്‍ രാജ്യത്തെ സമാധാന അന്തരീക്ഷത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയുമാണ് പിച്ചിച്ചീന്തുന്നത്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന മുസ്‌ലിംകളും ദലിതരും രാജ്യത്തെ പൗരന്മാരാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിന്റേതാണ്. അക്രമിസംഘങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്നുവെന്ന് ഭരണഘടനയുടെ 256-ാം അനുഛേദപ്രകാരം ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്രഗവണ്‍മെന്റിനുണ്ട്.
എന്നാല്‍, പാര്‍ലമെന്റില്‍പോലും ഗോ രക്ഷാ ഗുണ്ടാക്രമണത്തെ വേണ്ടവിധം അപലപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ രാജ്യത്തെ ജനാധിപത്യ വാദികള്‍ കടുത്ത ആശങ്കയോടെ നോക്കിക്കാണുമ്പോഴാണ് സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഭരണഘടനാവകാശങ്ങളും നിയമവാഴ്ചയും രാജ്യത്ത് നിരന്തരം വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയില്‍ ഭരണഘടനയുടെ സംരക്ഷകനും വ്യാഖ്യാതാവുമായ ജുഡീഷ്യറിയുടെ ശക്തമായ ഇടപെടല്‍ രാജ്യത്തെ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago