കര്‍ഷക സമരത്തിനു മുന്‍പില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ മുട്ടുമടക്കി
ജെയ്പൂര്‍: കര്‍ഷക സമരത്തിനു മുന്‍പില്‍ രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ മുട്ടുമടക്കി. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പതിനാല് ദിവസമായി രാജസ്ഥാനിലെ സിക്കാറില്‍ നടന്നുവന്ന സമരമാണ് കര്‍ഷകരുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ വിജയിച്ചത്. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.
ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് കാരണം കര്‍ഷകരുടെ ആത്മഹത്യ തുടരുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തിയതോടെ ഇത് ജനകീയ സമരമായി മാറി. 50,000 രൂപ വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തള്ളാനും സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിളകള്‍ക്ക് താങ്ങുവില നല്‍കാമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. കൃഷിക്കുവേണ്ടി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കും, അലഞ്ഞു തിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും, കര്‍ഷക പെന്‍ഷന്‍ 2000 രൂപയായി വര്‍ദ്ധിപ്പിക്കും, കനാല്‍ ജലം ലഭ്യമായിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കും, എസ്.സി-എസ്.ടി, ഒ.ബി.സി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."