കാക്കനാടിലെ വാഹനക്കുരുക്കഴിക്കാന്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
കാക്കനാട്: വാഹനക്കുരുക്കില്‍ നട്ടംതിരിയുന്ന കാക്കനാട് ജങ്ഷനില്‍ കുരുക്കഴിക്കാന്‍ സിറ്റി ട്രാഫിക് പൊലിസിന്റെ പുതിയ പരിഷ്‌കാരം. സിവില്‍ സ്റ്റേഷന്‍ ട്രാഫിക് ജംങ്ഷിനില്‍ നാല് ഭാഗത്തേക്കുള്ള സിവില്‍ലൈന്‍ കുമാരപുരം, സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡുകളില്‍ മണിക്കൂറോളം വാഹനങ്ങള്‍ കൂരുക്കില്‍പ്പെടുന്നത് മൂലം ഗതാഗത പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സിറ്റി പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വെള്ളിയാഴ്ച മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതനുസരിച്ച് സിവില്‍ലൈന്‍ കുമാരപുരം റോഡില്‍ പള്ളിക്കര, ഇടച്ചിറ,ഇന്‍ഫൊപാര്‍ക്ക് ഭാഗത്ത് നിന്നും കളമശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഐ.എം.ജി ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാട്ടുപുക്കല്‍ ജംങ്ഷനിലെത്തി സിവില്‍ സ്റ്റേഷന് വടക്ക് വശം ജില്ലാ പഞ്ചായത്ത് റോഡില്‍ കൂടി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞായിരിക്കണം കളമശ്ശേരി,ആലുവ ഭാഗത്തേക്ക് പോകേണ്ടത്. എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിച്ച് ഇടത് വശത്തേക്ക് തിരിഞ്ഞു സിഗ്‌നല്‍ ജങ്ഷനില്‍ നിന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞു പോകണം. കൂടാതെ കുന്നംപുറം റോഡില്‍ ആലപ്പാട്ട് നഗര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് യു ടേണ്‍ സൗകര്യവും സീപോര്‍ട്ട് റോഡില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പളളിക്കര, ഇടച്ചിറ, ഇന്‍ഫൊപാര്‍ക്ക് ഭാഗത്ത് നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ തെക്കേ കവാടത്തിന് സമീപം സീപോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്ന ഇടറോഡ് (കെ.സി.ആര്‍.എ ലൈന്‍ നമ്പര്‍ 5) വഴി കേരള മീഡിയ അക്കാദമിക്ക് മുന്നിലെത്തി സീപോര്‍ട്ട് റോഡ് വഴിയാണ് തൃപ്പൂണിത്തുറ ഭാഗത്തേക്ക് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ഇട റോഡിലെ വാഹന ഗാതാഗതം വണ്‍വേയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും ഇടറോഡില്‍ പ്രവേശിക്കാന്‍ പാടില്ല. സിവില്‍ ലൈന്‍ കുമാരപുരം റോഡില്‍ കിഴക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷന് തേക്കേ കവാടത്തിന് മുന്നില്‍ നിന്നും പാട്ടുപുര ജങ്ഷനിലേക്ക് പോകുന്ന റോഡിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
കളമശ്ശേരി ഭാഗത്ത് നിന്നും സിവില്‍ സ്‌റ്റേഷനിലേക്ക് വരുന്ന വാഹനങ്ങള്‍ കാക്കനാട് സിഗ്‌നല്‍ ജംങ്ഷനില്‍ നിന്നും ഫ്രീ ലെഫ്‌റ്റെടുത്ത് സിവില്‍ സ്റ്റേഷന്‍ തെക്ക് വശത്തെ പ്രധാന കാവാടത്തിലൂടെ അകത്ത് പ്രവേശിക്കേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്കും സിവില്‍ സ്റ്റേഷനിലേക്കും പോകേണ്ട വാഹനങ്ങള്‍ സിഗ്‌നല്‍ ജങ്ഷനില്‍ ഫ്രീ ലെഫ്റ്റ് വഴി യൂ ടേണ്‍ തിരിഞ്ഞു തൃപ്പൂണിത്തുറയിലേക്കും സിവില്‍ സ്റ്റേഷനിലേക്കും പോകാവുന്നതാണ്. സിവില്‍ സ്റ്റേഷന്‍ പടിഞ്ഞാറേ കവാടത്തിന് സമീപം സീപോര്‍ട്ട് റോഡില്‍ നേരത്തെ തന്നെ യൂടേണ്‍ പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."