ജംഷീലക്ക് ജനമൈത്രി പൊലിസിന്റെ അനുമോദനം
സിവില്‍ പൊലിസ് ഓഫീസര്‍ കെ.എസ്.ഓമന പൊന്നാട അണിയിച്ചു
എരുമപ്പെട്ടി: സംസ്ഥാന അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 400 മീറ്റര്‍ റെയ്‌സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എരുമപ്പെട്ടി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ടി.ജെ.ജംഷീലയെ എരുമപ്പെട്ടി ജനമൈത്രി പൊ ലീസ് അനുമോദിച്ചു. എരുമപ്പെട്ടി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോന്‍ കരിയന്നൂര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ മുഖ്യാതിഥിയായി. അഡീഷ്ണല്‍ എസ് .ഐ.ടി.കെ.ബാലന്‍ ഉപഹാരം സമര്‍പ്പിച്ചു. സിവില്‍ പൊലിസ് ഓഫീസര്‍ കെ.എസ്.ഓമന പൊന്നാട അണിയിച്ചു. ജനമൈത്രി പൊലീസ് ഗ്രൂപ്പ് അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ എന്‍.കെ.കബീര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കായിക അധ്യാപകരായ മുഹമ്മദ് ഹനീഫ, ഷാര സി.സേനന്‍, മൃതുല സി.ഭാസ്‌ക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എം.സി.ചെയര്‍മാന്‍ എം.എ.ഉസ്മാന്‍, പ്രിന്‍സിപ്പാള്‍ സി.എം.പൊന്നമ്മ, പ്രധാന അധ്യാപിക എ.എസ്.പ്രേംസി, ജനമൈത്രി പൊലിസ് കോഡിനേറ്റര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശ്യാം ആന്റണി, ജനമൈത്രി പൊലിസ് ഗ്രൂപ്പ് ഫൈവ് അംഗങ്ങളായ മുരളി അമ്പലപ്പാട്ട്, രഘു കരിയന്നൂര്‍, ഡെപ്പ്യുട്ടി എച്ച് .എം.സിറാജുദ്ധീന്‍,സ്റ്റാഫ് സെക്രട്ടറി നന്ദകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."