വസ്ത്ര വ്യാപാരശാലയില്‍ ഇന്റലിജന്‍സ് പരിശോധന
കൊല്ലം: നഗരത്തിലെ വസ്ത്ര മൊത്തവ്യാപാരശാലയില്‍ വാണിജ്യനികുതി വിഭാഗം ഇന്റലിജന്റ്‌സ് പരിശോധന നടത്തി.
ചാമക്കടയിലെ എസ്.പി.എം ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ് ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ(ഇന്റലിജന്റ്‌സ്) ബിജോയ് ജി നായര്‍, സജി മിറാന്‍ഡ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെയും കൊല്ലത്തെയും ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തിയത്.ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് തുണിത്തരങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ദിനംപ്രതി രണ്ട് കോടിയോളം രൂപ വിറ്റുവരവുള്ള സ്ഥാപനമാണിത്. എല്ലാ ദിവസവും ട്രെയിന്‍മാര്‍ഗം നൂറുകണക്കിനു ബണ്ടിലുകളാണ് ഇവിടത്തേക്ക് വേണ്ടിയെത്തുന്നത്. റെയില്‍വേ പോര്‍ട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നതെന്നാണ് ഇന്റലിജന്റ്‌സ് അധികൃതര്‍ പറയുന്നത്. ഇന്റലിജന്റ്‌സ് വിഭാഗം പരിശോധനക്കെത്തിയതറിഞ്ഞ് ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."