കോലം മാറ്റാന്‍ നില്‍ക്കേണ്ട... കാലം നോക്കി കഴിച്ചോണം
കാലവും മാറുന്നതിനനുസരിച്ചു കോലവും മാറണം..എന്ന ഒരു ചിന്താഗതിയാണ് ഇന്ന് ഒട്ടുമിക്ക ആളുകള്‍ക്കുമുള്ളത്. അതുകൊണ്ടാണ് കാലത്തിനനുസരിച്ച് നമ്മുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായിരിക്കുന്നത്. ഒരു കാലത്ത് ജീവിക്കാനായി ഭക്ഷണം കഴിച്ചിരുന്നവര്‍ ഇന്ന് ഭക്ഷണം കഴിക്കാനായാണ് ജീവിക്കുന്നതെന്നു തോന്നും. കോലം മാറ്റാനും മറ്റും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും മറ്റുചിലത് തേടി പോവുകയുമാണ് ചിലര്‍. ഐ.ടി യുഗമെന്ന് വിളിക്കുന്ന ഈ കാലത്ത് ഡയറ്റ് എന്ന പേരില്‍ കോലം മാറ്റാന്‍ ശ്രമിക്കുന്നവര്‍ വേറെ. അമിതവണ്ണം കുറയ്ക്കുന്നത് നല്ല കാര്യമാണെങ്കിലും അതിനായി കണ്ടെത്തുന്ന മാര്‍ഗങ്ങളില്‍ പലതും അവരുടെ ശരീരത്തിനും ചിലപ്പോള്‍ ജീവനുതന്നെയും ഭീഷണിയാകുന്ന അവസ്ഥയുമുണ്ട്. കൂടാതെ സമയം നഷ്ടമാകുന്നെന്ന് പറഞ്ഞ് പാക്കറ്റ് ഉല്‍പന്നങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണവും കുറവല്ല. ഒരുകാലത്ത് നാടന്‍ ഭക്ഷണവുമായി സമരസപ്പെട്ട് കഴിഞ്ഞിരുന്ന ജനത വളരെ പെട്ടെന്നാണ് ഭക്ഷണ കാര്യത്തിലും മാറിയത്. ഇത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കിടയിലും വലിയൊരു അളവില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ അവ എത്രത്തോളം നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഡയറ്റിങിനും മറ്റുമായി ഇന്നത്തെ ആളുകള്‍ ഉപയോഗിക്കുന്ന ചില ന്യൂജന്‍ ഭക്ഷണ പദാര്‍ഥങ്ങളും അവ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇതൊക്കെ ചൂണ്ടിക്കാന്‍ കാരണം.
ബ്രൗണ്‍ റൊട്ടി
ശരീരത്തിന് നല്ലതാണെന്നു കരുതി ഇ നി ആരും ബ്രൗണ്‍ റോട്ടി വാണ്ടാന്‍ തുനിയേണ്ടതാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സാധാരണ റൊട്ടിയില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ തന്നെയാണ് ഇത് നിര്‍മിക്കാനും ഉപയോഗിക്കുന്നത്. നിറം കൊടുത്ത് നിങ്ങളുടെ മുന്നിലേക്കെത്തുന്ന ബ്രൗണ്‍ റൊട്ടികള്‍ ശരീരത്തിന് ദോഷകരമാകുമെന്നാണ് ഉപദേശം. ചില ബ്രാന്‍ഡുകള്‍ റൊട്ടിക്ക് ബ്രൗണ്‍ നിറം നല്‍കുന്നതിനായി കരാമലും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പൂര്‍ണമായും ഗോതമ്പിനാല്‍ ഉണ്ടാക്കുന്നുവെന്ന് പറയുന്ന ഇവയുടെ ചേരുവയില്‍ നാലില്‍ മൂന്നു ഭാഗവും മൈദയാണ് ഉപയോഗിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന പരമാര്‍ഥവും തിരിച്ചറിയേണ്ടതുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ നിറം മാറ്റിയെടുക്കുന്നവയെ നമുക്ക് പെട്ടെന്നുതന്നെ തിരിച്ചറിയാനാവും. ഇവ തണുപ്പിച്ച് കഴിഞ്ഞാല്‍ ചെറിയ കഷണങ്ങളായി പൊട്ടുന്നുവെങ്കില്‍ അവയില്‍ ഗോതമ്പ് പദാര്‍ഥങ്ങള്‍ കൂടുതലുണ്ടെന്ന് മനസിലാക്കാം.
മള്‍ട്ടി ഗ്രെയ്ന്‍ ബിസ്‌കറ്റ്
സ്വന്തം ഉല്‍പന്നങ്ങളും മറ്റും നല്ലതാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള മത്സരയോട്ടത്തിലാണ് നമുക്ക് ചുറ്റുമുള്ള ബിസ്‌കറ്റ് കമ്പനികളും മറ്റും. ഇത്തരത്തില്‍ പല പരസ്യങ്ങളും നാം ദിനേന കാണാറുമുണ്ട്. ഇതിന്റെ ഫലമായി നാടന്‍ പലഹാരങ്ങള്‍ക്ക് പകരം ഇവ നമ്മുടെ തീന്‍മേശകളില്‍ നിരക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ സ്വദിഷ്ടമാക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകള്‍ നമ്മുടെ ശരീരത്തിന് എത്രത്തോളം ഭീഷണിയുണ്ടാക്കുന്നുവെന്ന് ആരും ചിന്തിക്കാറില്ല.
ഷുഗറിന്റെ അളവ് കുറച്ച് സ്വാദിഷ്ടമായ ബിസ്‌കറ്റ് നിര്‍മിക്കുന്നതിനായി ഉയര്‍ന്ന അളവിലുള്ള കൊഴുപ്പും അനുബന്ധ പദാര്‍ഥങ്ങളുമാണ് ചേര്‍ക്കുന്നത്. ഇത് ഹൃദയസ്തംഭനം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫാറ്റ് ഫ്രീ സെറില്‍
ഭാരം കുറയ്ക്കുന്നതിന് ഉത്തമമെന്ന പേരില്‍ നാടന്‍ ആഹാരപദാര്‍ഥങ്ങള്‍ക്ക് പകരമായി നിരവധി പായ്ക്കറ്റ് ഉല്‍പന്നങ്ങളാണ് വിപണിയില്‍ ലഭിക്കുന്നത്. ഇവ പെട്ടെന്ന് തന്നെ പാചകം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍ നോക്കാതെ ഉപയോഗിക്കുകയാണ് പലരും. ഇതിന്റെ ഗുണങ്ങളേക്കാറെ ദോഷകരമായ അനന്തരഫലങ്ങളാണുണ്ടാവുക. ഇത്തരം ആഹാരപദാര്‍ഥങ്ങളില്‍ സ്വാദ് കൂട്ടുന്നതിന് മധുര പദാര്‍ഥങ്ങള്‍ ക്രമാതീതമായി ഉപയോഗിക്കുന്നുണ്ടെന്നതാണ് വസ്തുത. കൂടാതെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സോഡിയവും ഇവയില്‍ കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ മിക്ക കമ്പനികളും ഇത്തരം ചേരുവകള്‍ അവയുടെ കവറിന് പുറത്തുള്ള ലേബലില്‍ പതിപ്പിക്കാറില്ല എന്ന സത്യവും തിരിച്ചറിയണം. മാത്രമല്ല ഇത്തരം ഭക്ഷണങ്ങളുടെ ദഹനത്തിനും മറ്റും കൂടുതല്‍ ഊര്‍ജവും ആവശ്യമായി വരും. ഇത് കൂടുതല്‍ കലോറി ഊര്‍ജം നഷ്ടമാകാനും ക്ഷീണമുണ്ടാവാനും കാരണമാകും.
ലൈറ്റ് ബട്ടര്‍
ഹൃദ്രോഗങ്ങളും ഫാറ്റ് സംബന്ധമായ അസുഖങ്ങളും ഒഴിവാകുമെന്ന് കരുതിയാണ് മിക്കയാളുകളും സാധാരണ ബട്ടറിന് പകരം ലൈറ്റ് ബട്ടര്‍ ഉപയോഗിക്കുന്നത്. പക്ഷേ ഇവയില്‍ ബട്ടറിന്റെ അളവ് കുറവാണെങ്കിലും സാധാരണ ബട്ടറിനുള്ളതിനേക്കാള്‍ കൊഴുപ്പ് അധികം അടങ്ങിയിട്ടുണ്ടാവും. അതായത് സാധാരണ ബട്ടറിന് പകരം ലൈറ്റ് ബട്ടര്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേക ഗുണങ്ങളൊന്നുമില്ലെന്നര്‍ഥം. കൂടാതെ ലൈറ്റ് ബട്ടര്‍ വാങ്ങുമ്പോള്‍ അതില്‍ പതിച്ചിരിക്കുന്ന ലേബലില്‍ ട്രാന്‍സ് ഫാറ്റ്, സാച്ചുറേറ്റഡ് ഫാറ്റ്, സോഡിയം എന്നിവയുടെ അളവ് കൂടുതലായി കാണുന്നുണ്ടെങ്കില്‍ അവയുടെ ഉപഭോഗം പരമാവധി ഒഴിവാക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
ഫഌവേഡ യോഗര്‍ട്ട്
വീടുകളില്‍ ഐസ്‌ക്രീം മറ്റു ശീതളപാനീയങ്ങളുമൊക്കെ ഉണ്ടാക്കുന്ന സമയത്ത് അവയ്ക്ക് സ്വാദ് നല്‍കാനായി മിക്കവരും ഉപയോഗിക്കുന്നത് വിപണികളില്‍ ലഭിക്കുന്ന ഫ്‌ളേവറുകളാണ്. മാങ്ങ, ആപ്പില്‍, നാരങ്ങ തുടങ്ങിയവയുടെ നിരവധി രുചിഭേദങ്ങളാണ് പല കമ്പനികളും പുറത്തിറക്കുന്നത്. പക്ഷേ ഇവയില്‍ ഭൂരിഭാഗവും പഴങ്ങള്‍ ഉപയോഗിക്കാതെ രാസപദാര്‍ഥങ്ങള്‍ കൊണ്ട് കൃത്രിമമായി നിര്‍മിക്കുന്നവയാണ്. അതിലുപരി സ്വാദ് കിട്ടുന്നതിനായി ഇത്തരം ഫ്‌ളേവറുകളില്‍ കൂടുതല്‍ അളവില്‍ പഞ്ചസാരയും ചേര്‍ക്കുന്നുണ്ടെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.
എനര്‍ജി ബാര്‍സ്
നമ്മുടെ നാടുകളില്‍ വ്യാപകമല്ലെങ്കിലും ഇന്ന് മിക്കവരും ശരീരത്തിന് നല്ലതെന്നു കരുതി കൂടുതലായി കഴിക്കുന്ന ഒരു ഉല്‍പന്നമാണ് എനര്‍ജി ബാറുകള്‍. എന്നാല്‍ കൊഴുപ്പിന്റെ അളവ് കൂടുതലായി കാണപ്പെടുന്ന ഇത്തരം പദാര്‍ഥങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുക. ഇന്ന് ഡയറ്റ് ബാര്‍, പ്രോട്ടീന്‍ ബാര്‍, ബ്രേക്ക്ഫാസ്റ്റ് ബാര്‍, മീല്‍സ് ബാര്‍ തുടങ്ങി വിവിധ പേരുകളില്‍ വിപണികളില്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളേറെയും മനുഷ്യ ശരീരത്തിന് ദോഷകരമെന്നാണ് പരിശോധനകള്‍ പറയുന്നത്. 2001ല്‍ 30 കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൂടാതെ ഒരു കമ്പനിയുടെ ഉല്‍പന്നത്തില്‍ 11 ഇരട്ടിയിലധികം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയതായും അന്ന് കണ്ടെത്തിയിരുന്നു.
ഡയറ്റ് ഭക്ഷണങ്ങള്‍
ഇന്നത്തെ വിപണികളിലെല്ലാം തന്നെ ഡയറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ വീക്ഷിച്ചാല്‍ തന്നെ ഇവയുടെ ദൂഷ്യഫലങ്ങള്‍ മനസിലാക്കാം. ലോ ഫാറ്റ് അല്ലെങ്കില്‍ നോ ഫാറ്റ് എന്ന് പറഞ്ഞു വിപണികള്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളില്‍ യഥാക്രമം ഓയിലുകളോ വെജിറ്റബിള്‍ ഓയിലോ സ്‌പ്രേ ചെയ്തിട്ടുണ്ടാകും. ഇവ കൈകളില്‍ വച്ച് നോക്കിയാല്‍ തന്നെ നമുക്ക് മനസിലാക്കാവുന്നതാണിത്. കൂടാതെ ഇവയില്‍ കാണപ്പെടുന്ന ഹൈഡ്രോജെനൈറ്റഡ് ഓയിലും, ട്രാന്‍സ് ഫാറ്റും നമ്മുടെ ശരീരത്തിന് ദോഷകരമാണ്.
റെഡി റ്റു ഈറ്റ് ഫുഡ്
ഇന്ന് മിക്കവരും ജോലികള്‍ക്കിടയിലും മറ്റു തിരക്കുകള്‍ക്കിടയിലും ഭക്ഷണ കഴിക്കാന്‍ പോലും സമയം ലഭിക്കാത്ത അവസ്ഥയാണ് കണ്ടുവരുന്നത്. ഇതിലെ ബിസിനസ് സാധ്യതകള്‍ മുന്‍നിര്‍ത്തി പല കമ്പനികളും നൊടിയിടയില്‍ ഭക്ഷണം എന്ന ആശയത്തോടെ നിരവധി ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്. പാക്കറ്റുകളില്‍ കിട്ടുന്നവ വേവിച്ച് കഴിക്കുന്ന ഈ സമ്പ്രദായത്തില്‍ സമയം ലാഭകരമാക്കുമ്പോള്‍ നമ്മുടെ ശരീരത്തെയാണ് നാം നശിപ്പിക്കുന്നത്. കാരണം ഇത്തരം ഉല്‍പന്നങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനായി ചേര്‍ക്കുന്ന സോഡിയത്തിന്റെ അളവ് ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാം. ശരാശരി ഒരു ദിവസം മനുഷ്യ ശരീരത്തിന് ലഭിക്കേണ്ടത് 1300 എം.ജി സോഡിയമാണ്. എന്നാല്‍ റെഡി റ്റു ഈറ്റ് വഴി ഉപ്പുമാവ് ഉണ്ടാക്കി കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുക 1500 എം.ജി സോഡിയമാണ്. ദിനവും ഇത്തരത്തില്‍ റെഡി റ്റു ഈറ്റ് ഫുഡിന് അടിമപ്പെട്ടാല്‍ നാം നിത്യരോഗിയാകാന്‍ അധിക സമയമെടുക്കില്ലെന്ന് സാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."