ജില്ലാ സ്വദര്‍ സംഗമത്തിന് അന്തിമരൂപമായി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19-ന് വടകര ശാദിമഹലില്‍ കെ.എം കുഞ്ഞമ്മദ് ഹാജി നഗറില്‍ നടക്കുന്ന ജില്ലാ സ്വദര്‍ സംഗമ (തഖ്വിയ്യ 17)ത്തിന് അന്തിമ രൂപമായി. ജില്ലയിലെ 960 മദ്റസകളിലെ പ്രധാന അധ്യാപകരായ സ്വദര്‍ മുഅല്ലിമുകളാണ് സംഗമത്തില്‍ സംബന്ധിക്കുന്നത്. 18-ന് വൈകുന്നേരം നാലിന് വടകരയിലെ സമസ്ത നേതാക്കളായിരുന്ന ടി.കെ ഇബ്റാഹിം മുസ്ലിയാരുടെയും കെ.എം കുഞ്ഞമ്മദ് ഹാജിയുടെയും മഖ്ബറ സിയാറത്തിനുശേഷം അഞ്ചിന് സ്വാഗതസംഘം ചെയര്മാന് പി.സി ഹസ്സന്‍കുട്ടി ഹാജി പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടിക്ക് തുടക്കം. ചൊവ്വാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷന് ആരംഭിക്കും. ഒന്‍പതിന് ഉദ്ഘാടന സെഷനില്‍ സമസ്ത മുശാവറ അംഗം വില്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര് പ്രാര്‍ഥന നടത്തും. കെ.കെ ഇബ്റാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം, ആര്.വി കുട്ടിഹസ്സന് ദാരിമി, നാസര്‍ ഫൈസി കൂടത്തായി, കെ.പി കോയ എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് ക്ലാസിന് നേതൃത്വം നല്‍കും.
കെ.കെ ഇബ്റാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പരിപാടിക്ക് അന്തിമരൂപം നല്‍കിയത്. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.വി.സി അബ്ദുസമദ് ഫൈസി, കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, എ.ടി മുഹമ്മദ് മാസ്റ്റര്‍, അംജദ്ഖാന് റഷീദി, കെ. അബ്ദുല്‍ കരീം ബാഖവി, സി. മുഹമ്മദ് സ്വാലിഹ് അസ്ഹരി, എന്‍.എം അശ്റഫ് ബാഖവി, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, കെ.കെ.മുസ്തഫ അല്ഹസനിയ സംസാരിച്ചു. സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി സ്വാഗതവും കെ. കുഞ്ഞായിന്‍ മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."