HOME
DETAILS
MAL
നികുതി വെട്ടിപ്പിനെ കുറിച്ചു വിവരം നല്‍കിയതിനു ലോറി ഡ്രൈവറെ മര്‍ദിച്ചതായി പരാതി
backup
September 16 2017 | 09:09 AM
കുമ്പള: ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ചു ലോറികളില്‍ സാധനങ്ങള്‍ കടത്തുന്നവരെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കു വിവരങ്ങള്‍ വിവരങ്ങള്‍ നല്കി വരികയായിരുന്ന ലോറി ഡ്രൈവറെ രണ്ടു ചേര്‍ന്നു മര്‍ദിച്ചതായി പരാതി. കുമ്പള നായികാപ്പിലെ എന്‍. കേശവനാ(38)ണു മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം കുമ്പള റെയില്‍വേ സ്റ്റേഷന് റോഡിലെ ഹോട്ടലില്‍ നിന്നു ചായ കുടിച്ചു പുറത്തിറങ്ങുന്നതിനിടെ മാങ്ങാട് സ്വദേശിയായ ലോറി ഡ്രൈവറും ക്ലീനറും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്.
നികുതി വെട്ടിപ്പിനെ കുറിച്ച് കേശവന് ഏറെക്കാലമായി ഉദ്യോഗസ്ഥര്‍ക്കു വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാത്ത ഉദ്യോസ്ഥരുടെ മേല്‍ പരാതിയും നല്‍കിയിട്ടുണ്ട്. ആറു മാസം മുമ്പു രാത്രിയില്‍ വീട്ടിലെത്തി ഒരു സംഘം ഇതേ ആവശ്യത്തിന്മേല് ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."