ആരാധനാലായങ്ങള്‍ക്ക് പട്ടയം നല്കുന്നതില് തെറ്റില്ല: മന്ത്രി എം.എം മണി
രാജാക്കാട്: ഹൈറേഞ്ചിലെ ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കണമെന്ന നിലപാടാണ് തനിക്കുള്ളതെന്ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. കുരുവിളാ സിറ്റി സെന്റ് ജോണ്‍സ് പബ്ലിക് സ്കൂളിന്റെ പുതിയതായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഭാരതത്തിന്റെ പ്രധാന ലക്ഷ്യമായ നാനാത്വ ത്തില്‍ ഏകത്വമെന്നത് സാക്ഷാല്ക്കാരത്തിലൂടെ മുന്പോട്ട് പോകുന്നതില്‍ ആശങ്കയാണുള്ളതെന്നും രാജ്യത്തിന്റെ ഭാവി എന്ത് എന്ന ആശങ്കയും ഉണ്ടെണ്ടന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിന്റ് പി ടി എല്‍ദോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി വില്‍സണ്‍, പഞ്ചായത്തംഗം എ.പി വര്‍ഗീസ്, ഫാ. റോയി വാരിക്കാ ട്ട്, ഫാ. ജോസഫ് പാറക്കുടിയില്‍, അബ്ദ്ദുള് റഹീം ഇമാമം, ഫാ. ലിന്റോ ലാസര്‍, ഫാ.ബാബു ചാത്തനാ ട്ട് പങ്കെടു ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."