HOME
DETAILS
MAL
വ്യാജ സ്വര്‍ണം പണയം വച്ചതായി പരാതി
backup
September 16 2017 | 20:09 PM
കുന്നംകുളം: വ്യാജ സ്വര്‍ണം പണയംവച്ച് തട്ടിപ്പ്. കുന്നംകുളം ടൗണ്‍ മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘത്തില്‍ തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 31 ഗ്രാം വ്യാജ സ്വര്‍ണം കണ്ടെത്തിയത്.
ഇതേ സഹകരണ സംഘത്തില്‍ പണയത്തിനെത്തുന്ന സ്വര്ണാഭാരണങ്ങളുടെ പരിശോധന നടത്തുന്ന ചൊവ്വന്നൂര്‍ കോവിലകത്തു വീട്ടില്‍ കെ ജി ഭാസി അഞ്ചു തവണകളിലായി സംഘത്തില്‍ പണയം വെച്ച ആഭാരണങ്ങളാണ് വ്യാജമെന്ന് കണ്ടെത്തിയത്. 1,86,000 രൂപയോളമാണ് ഇയാള്‍ ഇത്തരത്തില്‍ വായ്പയും പലിശയും ഇനത്തില്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സഹകരണ സംഘത്തില്‍ നടന്ന പരിശോധനയിലും 9,50,000 രൂപയുടെ വ്യാജ സ്വര്‍ണം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."