HOME
DETAILS
MAL
ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കണമെന്ന് രാജ്യസഭാ എം.പിമാര്‍
backup
August 12 2016 | 11:08 AM
ന്യൂഡല്‍ഹി: തങ്ങളുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കണമെന്ന് രാജ്യസഭാ എം.പിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ഒരു പി.എയുടെ ശമ്പളത്തേക്കാള്‍ കുറവാണ് എം.പിമാരുടെ ശമ്പളമെന്നും വര്‍ധനവ് ആവശ്യപ്പെട്ട് വിഷയം ശൂന്യവേളയില്‍ സഭയില്‍ അവതരിപ്പിച്ചത് എസ്.പി അംഗം രാംഗോപാല്‍ യാദവാണ്.
ശമ്പളം വര്‍ധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ സഭയില്‍ അറിയിച്ചപ്പോള്‍ കാബിനറ്റ് സെക്രട്ടറിയേക്കാള്‍ കൂടുതലായിരിക്കണം പുതിയ ശമ്പളമെന്നും രാംഗോപാല്‍ ആവശ്യപ്പട്ടു. 2.05 ലക്ഷം രൂപയാണ് കാബിനറ്റ് സെക്രട്ടറിയുടെ പരിഷ്‌കരിച്ച ശമ്പളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."