വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം ; അധ്യാപകനെതിരേ നടപടി സ്വീകരിക്കണം: കെ.എസ്.യു
കൊല്ലം: കരുനാഗപ്പളളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അയണിവേലിക്കുളങ്ങര ആലുംമൂട്ടില്‍ ബാബു മകന്‍ അമല്‍ജിത്ത് ബാബു (15) എന്ന വിദ്യാര്‍ഥിയെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ ശിവന്‍ ക്രൂരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും അധികൃതര്‍ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് നെടുമ്പന പറഞ്ഞു.
ഓഗസ്റ്റ് 25 ന് സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ വന്നപ്പോള്‍ അകാരണമായി ക്രൂരമായി മര്‍ദ്ദിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷ്ണിപ്പെടുത്തുകയും ചെയ്തു.
ബഹളം കേട്ട് ഓടിയെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.അവശനിലയിലായ വിദ്യാര്‍ഥിയെ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നിയമനടപടിയും സ്വീകരിച്ചില്ല. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ എസ്.എഫ്.ഐലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന ചുമതല വഹിക്കുന്ന ഈ അധ്യാപകനെതിരേ സി.പി.എം മാനേജ്‌മെന്റും നടപടി സ്വീകരിച്ചിട്ടില്ല.
ആളുമാറി പോയാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം.
ബാലാവകാശ കമ്മിഷനും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈ അധ്യാപകനെതിരേ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കെ.എസ്.യു നേതൃത്വം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."