HOME
DETAILS
MAL
കട്ജുവിന്റെ മലയാളീ പുകഴ്ത്തല്‍: നന്ദി പറഞ്ഞ് മുഖ്യമന്ത്രി
backup
August 12 2016 | 12:08 PM
തിരുവനന്തപുരം: മലയാളികളേയും കേരളത്തേയും വാനോളം പുകഴ്ത്തിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കട്ജുവിന് നന്ദി അറിയിച്ചത്.
ഒരു കേരളീയനെന്ന നിലയിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും അഭിമാനം തോന്നുന്നുവെന്നു പറഞ്ഞാണ് മുഖ്യമന്ത്രി എഫ്.ബിയില്‍ കട്ജുവിന് നന്ദി കുറിച്ചത്. ഇംഗ്ലീഷിലാണ് നന്ദിക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കേരളം എക്കാലത്തും വ്യത്യസ്ത ജനവിഭാഗങ്ങളെയും മതങ്ങളേയും അംഗീകരിച്ചിട്ടുണ്ട്. ഇതു ജനാധിപത്യ മൂല്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഈ നാടിനെ സഹായിക്കുകയും ചെയ്തതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സാമൂഹിക പരിഷ്കരണ ശ്രമങ്ങളെയും നവോത്ഥാന നായകരെയും പോസ്റ്റില്‍ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നുണ്ട്.
ആരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍? അതു മലയാളികളെന്ന് കട്ജു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."