HOME
DETAILS

രാഷ്ട്രീയം പുകഞ്ഞ് കോടതി വളപ്പ്

  
backup
September 17 2017 | 02:09 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf


കോഴിക്കോട്: ജീവനക്കാരുടെ സൊസൈറ്റി നിലവിലുള്ള സംസ്ഥാനത്തെ ഏക കോടതിയായ കോഴിക്കോട് ജില്ലാ കോടതിയിയില്‍ ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നു.


ഭരണസമിതി സീറ്റ് വിഭജനം സംബന്ധിച്ച് ജീവനക്കാര്‍ തമ്മില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാത്തതിനാലാണ് ജില്ലാ ജുഡിഷ്യല്‍ എംപ്ലോയിസ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.


2007നു ശേഷം ഇതാദ്യമായാണ് മത്സരം നടക്കുന്നത്. ഇതോടെ രാഷ്ട്രീയം പാടില്ലെന്ന നിര്‍ദേശത്താല്‍ രൂപം കൊണ്ട സൊസൈറ്റിയില്‍ തുറന്ന രാഷ്ട്രീയ പോരിനു കളമൊരുങ്ങിയിരിക്കുകയാണ്. ജുഡിഷ്യല്‍ എംപ്ലോയിസ് സൊസൈറ്റി സംരക്ഷണ സമിതി, പുരോഗമന മുന്നണി എന്നീ പാനലുകളിലാണ് ഭരണസമിതിയിലേക്കു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫ്‌ളക്‌സ് ബോര്‍ഡുകളും ലഘുലേഖാ പ്രചാരണങ്ങളും കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ കോടതി പരിസരം സജീവമായിരുന്നു.
വലതു രാഷ്ട്രീയക്കാരെയും ബി.ജെ.പി അനുകൂല സംഘടനക്കാരെയും വിമര്‍ശിച്ചാണ് പുതിയ പാനലില്‍ മത്സരിക്കുന്ന പുരോഗമന മുന്നണി പ്രവര്‍ത്തകര്‍ ലഘുലേഖ ഇറക്കിയിരിക്കുന്നത്.


തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ഇടത് അനുകൂല താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് നാലും കോണ്‍ഗ്രസ് തല്‍പരര്‍ക്ക് മൂന്നും ബി.ജെ.പി ചായ്‌വുള്ളവര്‍ക്ക് രണ്ടും സീറ്റ് വീതം നല്‍കാമെന്ന് പറഞ്ഞെങ്കിലും തങ്ങള്‍ക്ക് ആറു സീറ്റ് വേണമെന്ന് ഇടത് അനുകൂല ജീവനക്കാര്‍ ആവശ്യമുന്നയിക്കുകയായിരുന്നു. ആവശ്യം അംഗീകരിക്കാത്തതിനാല്‍ പുരോഗന മുന്നണിയെന്ന പേരില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുകയുമായിരുന്നു. 2002ല്‍ അന്നത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് എം.എന്‍ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനായി കോടതി കെട്ടിടത്തോട് ചേര്‍ന്ന് മുറിയും അനുവദിച്ചു. രാഷ്ട്രീയം കടന്നുവരരുതെന്നുള്ള നിര്‍ദേശം വാക്കാല്‍ നല്‍കിയാണ് മുറി ഉള്‍പ്പെടെ അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ തമ്മില്‍ മത്സരം തന്നെ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലക്കു മാത്രമായുള്ള സൗകര്യങ്ങള്‍ ഭാവിയില്‍ ഇല്ലാതാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.


സെക്രട്ടറി, പ്രസിഡന്റ്, ഡയറക്ടര്‍മാര്‍ എന്നിങ്ങനെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു വര്‍ഷ കാലയളവാണ് ഭരണസമിതിക്കുണ്ടാവുക.
2007ല്‍ ഇതുപോലെ അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാതിരുന്ന തെരഞ്ഞെടുപ്പില്‍ പുതിയ പാനലുണ്ടാക്കി മത്സരിച്ച ഒരാള്‍ക്കു മാത്രമാണ് ജയിക്കാനായത്. എന്നാല്‍ ഇത്തവണ 767 വോട്ടര്‍മാരുള്ള സൊസൈറ്റിയില്‍ ആരൊക്കെ ജയിച്ചു കയറുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  11 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago