HOME
DETAILS

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി, പരീക്ഷകള്‍ മാറ്റി, ഗതാഗത നിരോധനം

  
backup
September 17 2017 | 13:09 PM

heavy-rain-school-5945785455
രണ്ടു ദിവസമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ സംസ്ഥാനത്തൊട്ടാകെ കനത്ത നാശനാഷ്ടം. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കാരണം ഭീതിയിലായതോടെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കനത്ത മഴ അടുത്ത മൂന്നു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്.

 

1. മഴ കനത്തതു കാരണം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്.


2. നേരത്തെ ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രം കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇതോടെയാണ് എല്ലായിടത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.


3. കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍മാര്‍ അറിയിച്ചു. സമസ്ത നടത്തുന്ന സ്‌കൂള്‍ വര്‍ഷ മദ്‌റസകളിലെ തിങ്കളാഴ്ചത്തെ പരീക്ഷ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത് കാരണം മാറ്റി വച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. മാറ്റി വച്ച പരീക്ഷ അവസാന പരീക്ഷയ്ക്ക് ശേഷമുള്ള പ്രവൃത്തി ദിവസം നടക്കും.


4. മഴ കാരണം രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യത്തിനു പോകുന്ന വാഹനങ്ങള്‍ മാത്രമേ ഈ സമയത്ത് മലയോര മേഖലയിലേക്ക് കടത്തിവിടുകയുള്ളൂ.


5. മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പു ലഭിക്കുന്നതു വരെ നിരോധനമുണ്ടാവും. വാഹനങ്ങളെല്ലാം നേര്യമംഗലത്താണ് തടയുന്നത്.


6. കോഴിക്കോട്- താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത, പാലക്കാട് മണ്ണാര്‍കാട്- അട്ടപ്പാടി ചുരം റോഡ് എന്നിവിടങ്ങളിലും ഗതാഗതം നിരോധിച്ചു.


7. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആറു താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രിയിലും കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട്, താലൂക്കിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റെവന്യൂ അഡി. ചീഫ് സെക്രട്ടറിക്ക് ചുമത നല്‍കി.


8. മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂര്‍ ഇരിണാവ് മടക്കരയില്‍ തെങ്ങ് വീണ് മുഹമ്മദ് കുഞ്ഞി (75) മരിച്ചു. കണ്ണൂര്‍ പാനൂരിലെ ക്വാറിയില്‍ പാറ ഇടിഞ്ഞു വീണ് കര്‍ണാടക സ്വദേശി ക്രിസ്തുരാജ് (20) മരിച്ചിരുന്നു.


9. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ആനക്കല്‍- തൊട്ടിയാക്കര പ്രദേശത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടി ആയി ഉയര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്.


10. കോട്ടയം- ചങ്ങനാശ്ശേരി റൂട്ടില്‍ പാളത്തില്‍ മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. ഈ ഭാഗത്തുകൂടി ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago