HOME
DETAILS

സൗജന്യ യാത്രകള്‍ ഒഴിവാക്കണം: പുതിയ നിര്‍ദേശങ്ങളുമായി കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്‍

  
backup
September 17 2017 | 23:09 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഒരുപിടി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സൗജന്യ യാത്രകള്‍ ഉള്‍പ്പെടെ ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശകള്‍ ഇതില്‍ പെടുന്നു. പെന്‍ഷന്‍ നിയന്ത്രണം,ബോഡികള്‍ കമ്പനികളില്‍ നിര്‍മിച്ച് ബസ് വാങ്ങല്‍ തുടങ്ങിയ ശുപാര്‍ശകള്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് കരുതുന്നത്.
സ്വാതന്ത്ര്യസമര സേനാനി, അവരുടെ വിധവ, അന്ധര്‍, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ (സംസ്ഥാനതലം, ജില്ലാതലം), എം.എല്‍.എ, എം.പി, മുന്‍ എം.എല്‍.എ, എം.പി, അര്‍ജുന- ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍, കബീര്‍ പുരസ്‌കാര ജേതാക്കള്‍, ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, അംഗീകൃത ട്രേഡ് യൂനിയനുകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണു സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 35,341 സ്ഥിരം ജീവനക്കാര്‍ക്കും 8,549 താല്‍ക്കാലിക ജീവനക്കാര്‍ക്കും 38,561 പെന്‍ഷന്‍കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
സൗജന്യങ്ങള്‍ അവസാനിപ്പിക്കാതെ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനാകില്ലെന്ന് പുനഃസംഘടനയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പ്രഫ. സുശീല്‍ഖന്നയും വ്യക്തമാക്കിയിരുന്നു. സൗജന്യ യാത്രകള്‍ക്കു മാത്രം കെ.എസ്.ആര്‍.ടി.സി കഴിഞ്ഞവര്‍ഷം 225.79 കോടി രൂപയാണ് ചെലവഴിച്ചത്. ഈ പണം ഇതു വരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സൗജന്യ യാത്ര ഒഴിവാക്കുന്നതിനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
അതുപോലെ പെന്‍ഷന്‍ നിയന്ത്രണത്തിനും നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. പരമാവധി പെന്‍ഷന്‍ തുക 20,000നും 25,000നും ഇടയിലാക്കി നിയന്ത്രണം കൊണ്ടുവരാനുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
ഷാസികള്‍ കമ്പനികളില്‍നിന്നു വാങ്ങുന്നതിനൊപ്പം ബോഡിയും കമ്പനികളില്‍തന്നെ നിര്‍മിക്കുന്നതിനെക്കുറിച്ചും കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago