HOME
DETAILS

കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയുടെ നിലവിലെ അവസ്ഥ മാറ്റാന്‍ നടപടിയെടുക്കും: മന്ത്രി

  
backup
September 18, 2017 | 1:57 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയുടെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഡിപ്പോ പൂര്‍ണതയിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെയും കെ.ടി.ഡി.എഫ്.സിയെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. ഇതിനായി ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കോഴിക്കോട്ട് വിളിച്ചു ചേര്‍ക്കാനും ആലോചനയുണ്ട്.
സര്‍ക്കാര്‍ ഓഫിസുകള്‍ ഇവിടേക്കു മാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണ നല്‍കാനും സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഗണനയ്‌ക്കെടുത്ത് മുന്നോട്ടുപോകും. കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ ടി.വി ലളിതപ്രഭ, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എം ശിവരാമന്‍, ടി.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉമര്‍ പാണ്ടികശാല, സി.പി ഹമീദ് സംസാരിച്ചു. കെ.എസ്.ആര്‍.ടി.സി ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ടി സുകുമാരന്‍ സ്വാഗതവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  5 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  26 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  33 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago