HOME
DETAILS

കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് തകര്‍ച്ച ടൂറിസത്തിന് തിരിച്ചടി

  
backup
September 18 2017 | 02:09 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4-8

പടിഞ്ഞാറത്തറ: ദിവസവും ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും യാത്രക്ക് ആശ്രയിക്കുന്ന പടിഞ്ഞാറത്തറ-കല്‍പ്പറ്റ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
ഉടന്‍ നവീകരണ പ്രവൃത്തികള്‍ നടത്തുമെന്ന് പറയുകയല്ലാതെ പണിയൊന്നും നടക്കുന്നുമില്ല. പലയിടങ്ങളിലും ഗര്‍ത്തങ്ങളില്‍ കുടുങ്ങി അപകടങ്ങളും പതിവായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളും രോഗികളും വയോജനങ്ങളും നിത്യവും ആശ്രയിക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്നിവയിലേക്ക് കേരളത്തിന് അകത്തുനിന്നും വിദേശത്ത് നിന്നുമടക്കം എത്തുന്ന വിനോദ സഞ്ചാരികള്‍ യാത്രാദുരിതം കാരണം യാത്ര പലപ്പോഴും ഒഴിവാക്കുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ്ജ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതും വലിയ മണ്ണണക്കെട്ടുകളിലൊന്നുമായ ബാണാസുര സാഗര്‍ ഡാം, കേരളത്തിലെ ഏറ്റവും വലിയ സ്വിപ് ലൈന്‍ അടക്കമുള്ള ആകര്‍ഷണങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച കര്‍ലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രവും യാത്രാദുരിതം കാരണം നഷ്ടത്തിലാവുന്നത് ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാവുകയാണ്.
സംസ്ഥാനപാത 54ല്‍പ്പെട്ട ഈ റോഡില്‍ കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയും വലിയ കുഴികളാണ്. യുവജനങ്ങള്‍ റോഡിലെ ദുരിതയാത്രക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഓട്ടയടക്കല്‍ നടത്തി അധികൃതര്‍ തടിയൂരുകയായിരുന്നു. നിരവധി സംഘടനകളുടെ ഇടപെടലുകളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ ഓട്ടയടക്കല്‍ വെറും പ്രഹസനമായിരുന്നു. പറഞ്ഞ സ്ഥലങ്ങള്‍ മുഴുവന്‍ ചെയ്തില്ലെന്ന് മാത്രമല്ല, ചെയ്ത ഭാഗങ്ങള്‍ തന്നെ തകരുകയും ചെയ്തു. കല്‍പ്പറ്റ എന്‍.എം.ഡി.സിക്ക് സമീപം, ഫാത്തിമ മിഷന്‍ ആസ്പത്രിക്ക് സമീപം, കല്‍പ്പറ്റ വെയര്‍ഹൗസിന് സമീപം, അപ്പണവയല്‍, വെങ്ങപ്പള്ളി, താനേരിപ്പടി, പിണങ്ങോട്, പിണങ്ങോട് സ്‌കൂള്‍, താന്നിക്കാമൂല കിണര്‍, കാവുംമന്ദം, വീട്ടിക്കാമൂല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുഴിയില്‍ കുടുങ്ങി വാഹനങ്ങള്‍ കേടാവുന്നത് പതിവ് കാഴ്ചയാണ്.
ജില്ലയിലെ ഏക മാനസീകാരോഗ്യ കേന്ദ്രമായ ചെന്ദലോട് ലൂയിസ് മൗണ്ട്, മത തീര്‍ഥാടന കേന്ദ്രങ്ങള്‍, ഒരു ഡസനോളം സ്‌കൂളുകള്‍ എന്നിവയെല്ലാം ഈ റോഡിനോട് ചേര്‍ന്നുണ്ട്. പടിഞ്ഞാറത്തറയില്‍ നിന്ന് രോഗികളെ കല്‍പ്പറ്റ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കിലോമീറ്ററുകളോളം ദുരിത യാത്ര വേണ്ടിവരും. കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വരെയുള്ള 18 കിലോമീറ്റര്‍ യാത്ര ഇപ്പോള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയായി മാറിയിരിക്കുകയാണ്.
കല്‍പ്പറ്റ: കല്‍പ്പറ്റ-പടിഞ്ഞാറത്തറ-വാരമ്പറ്റ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡ് മുഴുവന്‍ പൊട്ടിപൊളിഞ്ഞതിനാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്തുന്നതിനും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിനും വളരെയേറെ പ്രയാസപ്പെടുകയാണ്.
റോഡ് പുനരുദ്ധാരണം ഉടനെ നടത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് മാണി ഫ്രാന്‍സീസ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ ശോഭനകുമാരി, പോള്‍സണ്‍ കൂവയ്ക്കല്‍, എം.വി ജോണ്‍, സി.സി ദേവസ്യ, ജോണി നന്നാട്ട്, പി.പി അബു, ഒ.ജെ മാത്യു, ടി.സി ദേവസ്യ, എം.ആര്‍ ബാലകൃഷ്ണന്‍, രാജന്‍ അരിമുള, പുഷ്പ പങ്കജാക്ഷന്‍, ജസ്റ്റിന്‍ കട്ടകയം സംസാരിച്ചു. ബേബി പുന്നക്കല്‍ സ്വാഗതവും, ശിവദാസന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago