തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് വനംവകുപ്പില്‍ സ്ഥലംമാറ്റം
നിലമ്പൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്ന ശേഷം വനംവകുപ്പില്‍ മൂന്നു ജീവനക്കാര്‍ക്കു സ്ഥലംമാറ്റം.
നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ എസ്. സണ്‍ ആണ് പെരുമാറ്റച്ചട്ട ലംഘിച്ചു ജീവനക്കാരെ സ്ഥലംമാറ്റിയത്.
കൊളികാവ് റെയ്ഞ്ചിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.എസ് സതീഷ്‌കുമാറിനെ നെടുങ്കയത്തേക്കും കരുളായി റെയ്ഞ്ചിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സദാശിവനെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
നെടുങ്കയം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.പി രതീഷിനെ കരുവാരക്കുണ്ട് സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് 302017ാം നമ്പര്‍ ഉത്തരവുപ്രകാരം ഇവരെ സ്ഥലംമാറ്റി ഡി.എഫ്.ഒ ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ ഈ ഉത്തരവ് റദ്ദ് ചെയ്തതായി റെയ്ഞ്ചര്‍മാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു ഡി.എഫ്.ഒ പറഞ്ഞു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരക്കിട്ടു സ്ഥലംമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാകുന്നതോടെ സ്ഥലമാറ്റ ഉത്തരവ് പ്രാബല്യത്തില്‍വരുമെന്നാണ് ഡി.എഫ്.ഒ അറിയിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നാണ് സ്ഥലംമാറ്റത്തിലൂടെ ഡി.എഫ്.ഒ ചട്ടലംഘനം നടത്തിയിട്ടുള്ളതെന്നു സി.പി.ഐ നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി ആര്‍. പാര്‍ഥസാരഥി, അസി. സെക്രട്ടറി ടി.കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. ഇതുസംബന്ധിച്ചു വരണാധികാരികൂടിയായ കലക്ടര്‍ക്കു പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."