ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് വെള്ളിയാമറ്റത്ത്
വെള്ളിയാമറ്റം: ആദര്‍ശ് ഗ്രാം ജില്ലാതല ശില്പശാല ഇന്ന് രാവിലെ 10 ന് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ചേരും. പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ്ഗ്രാം പഞ്ചായത്തായി വെള്ളിയാമറ്റം പഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നു. വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ തയാറാക്കുന്നതിനാണ് ജില്ലാ ഭരണകൂടമൊന്നായി വെള്ളിയാമറ്റത്ത് ചേരുന്നത്. അഡ്വ: ജോയ്സ് ജോര്‍ജ് എം.പി ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ജി.ആര് ഗോകുല്‍, വകുപ്പ് മേധാവികളും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ സാമുദായിക സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ശില്പശാലയില് പങ്കെടുക്കും. 40 ലധികം വകുപ്പുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആദര്‍ശ്ഗ്രാം പഞ്ചായത്തില്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ തയാറാക്കി അവതരിപ്പിക്കും. ഗ്രാമപഞ്ചായത്തില്‍ നിന്നും പ്രതിനിധികളായി നിശ്ചയിച്ചിട്ടുള്ള 300 പേര് ഉദ്യോഗസ്ഥര്‍ക്കു പുറമെ ശില്പശാലയില് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."