ക്ഷേത്രങ്ങള്‍ നിലനിര്‍ത്തേണ്ടത് വിശ്വാസികള്‍: സുമിത്രാ മഹാജന്‍
ഗുരുവായൂര്‍: ക്ഷേത്രങ്ങള്‍ നില നിറുത്തേണ്ടത് വിശ്വാസികള്‍ ആണെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കനത്ത മഴ കാരണം കേരളത്തിലെ കാഴ്ചകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സുമിത്ര മഹാജന്‍ സോപാനത്ത് കദളികുല സമര്‍പ്പിച്ച് തൊഴുതു. മേല്‍ശാന്തി പല്ലിശ്ശേരി മധുസൂദനന്‍ നമ്പൂതിരി സ്പീക്കര്‍ക്ക് പ്രസാദം നല്‍കി.
തൃശൂര്‍ പാര്‍ലിമെന്റ് അംഗം സി.എന്‍ ജയദേവന്‍, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂര്‍ണ, സംസ്ഥാന സമിതി അംഗം പ്രൊഫ. രമ, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. നിവേദിത, ദീപ ബാബു, ബി.ജെ.പി നേതാക്കളായ കൃഷ്ണന്‍ നമ്പൂതിരി, കെ. അനീഷ്, രാജന്‍ തറയില്‍, കെ.ആര്‍ ചന്ദ്രന്‍, ബാലന്‍ തിരുവെങ്കിടം എന്നിവരോടപ്പമാണ് സുമിത്ര മഹാജന്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.
ഏറണാകുളത്ത് ബി.ജെ.പി മാതൃസമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം കാര്‍ മാര്‍ഗമാണ് അവര്‍ ഗുരുവായൂരില്‍ എത്തിയത്.
ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ സ്പീക്കറെ എം.പി.സി എന്‍ ജയദേവന്‍, ജില്ല കലകടര്‍ കൌശികന്‍, തഹസില്‍ദാര്‍ കെ.വി അംബ്രോസ്, സി.സി ശശിധരന്‍, ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."