HOME
DETAILS
MAL
ഇന്ധനവില വര്‍ധനവ് നികുതി വിഹിതം ഒഴിവാക്കണം: എസ്.ഇ.യു
backup
September 18 2017 | 03:09 AM
തിരുവനന്തപുരം: ഇന്ധന വില വിര്ധനവില് കുറവ് വരുത്തുന്നതിന് സംസ്ഥാന വിഹിതമായി ലഭിക്കുന്ന നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ പുതിയ സംസ്ഥാന ഭാരവാഹികള്‍ക്ക് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പോത്തന്‍കോട് റാഫി അധ്യക്ഷനായി. മുസ്ലിം ലീഗ് നേതാവ് നസീം ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ്, എം.സുബൈര്‍, എം.ഫസിലുദ്ദീന്‍, അമ്പലപ്പുഴ ശ്രീകുമാര്‍, ആര്. രജാജ്, എസ്.എന്‍പുരം നൗഷാദ്, എസ്. അന്‍വര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."