HOME
DETAILS

മഴ തിമിര്‍ത്തു പെയ്യുന്നു; മലയിടിച്ചില്‍ ഭീഷണിയില്‍ മലയോരഗ്രാമങ്ങള്‍

  
backup
September 18 2017 | 03:09 AM

%e0%b4%ae%e0%b4%b4-%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


കാട്ടാക്കട: മഴ മലയോരഗ്രാമങ്ങളില്‍ ആശ്വാസത്തോടൊപ്പം അശാന്തിയ്ക്കും വഴി തെളിയിക്കുന്നു. മഴയില്‍ ജലാശയങ്ങള്‍ നിറയുമെന്നത് ആശ്വാസം.
എന്നാല്‍ മലയിടിച്ചിലും തുടര്‍ന്ന് ഉരുള്‍പൊട്ടലും ഏതു നിമിഷവും സംഭവിക്കാവുന്ന ആശങ്ക മറുവശത്ത്. അമ്പൂരിയില്‍ നടന്ന ദുരന്തം വച്ചുനോക്കുമ്പോള്‍ ആശങ്കയ്ക്ക് അറുതിയില്ല. 2001 നവംബറിലാണ് മലയോര പിന്നോക്ക ഗ്രാമമായ അമ്പൂരിയെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയത്.
കനത്ത മഴയില്‍ നടന്ന ഉരുള്‍ പൊട്ടലിലും മലയിടിച്ചിലും മരണപ്പെട്ടത് 39 പേര്‍. ഒരു കല്യാണ വീട്ടിലിരുന്നവര്‍ക്ക് പുറമേ അടുത്തുള്ള വീടുകളില്‍ ഉറങ്ങി കിടന്നവര്‍ പോലും പാതിരാത്രിയിലുണ്ടായ മലയിടച്ചിലില്‍ മരണപ്പെട്ടു. ആ ഇരുണ്ട സംഭവമാണ് ദുരന്ത ഭീഷണിയുള്ള ഗ്രാമങ്ങളെ ഭീതിയിലാക്കുന്നത്. വാഴിച്ചല്‍, അമ്പൂരി, മായം, കൂട്ടപ്പൂ, പന്ത, നിരപ്പുകാല, പേരേക്കോണം, കണ്ടംതിട്ട, കുടപ്പനമൂട്, വാളികോട്, വാവോട് തുടങ്ങി ഇരുപതോളം ഗ്രാമങ്ങളാണ് മലയിടിച്ചില്‍ ഭീഷണിയുലുള്ളത്.
ഉയര്‍ന്ന പാറക്കെട്ടുകളും താഴേയ്ക്ക് പതിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന പാറകളുമുള്ള പ്രദേശമാണ് ഈ ഗ്രാമങ്ങള്‍. ജനങ്ങള്‍ കൂട്ടത്തോടെതാമസിക്കുന്ന ഇവിടെ മഴ നീണ്ടാല്‍ മലയിടിച്ചില്‍ പതിവാണ്. എന്നാല്‍ അതിന് പിറകേയുള്ള ഉരുള്‍പൊട്ടലാണ് പലപ്പോഴും അപകടമാകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ മേഖലയില്‍ ഏതാണ്ട് 21 തവണ മലയിടിച്ചില്‍ സംഭവിച്ചിട്ടുള്ളതായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്) കണക്കുകള്‍ പറയുന്നു. അതിനാല്‍ ഉരുള്‍പൊട്ടല്‍ വരാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്.
അമ്പൂരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പഠനവും ഈ വിഷയം എടുത്തു കാണിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 40 മുതല്‍ 150 മീറ്റര്‍ ഉയരമുള്ള ഭാഗങ്ങളാണ് ഇവിടം. രണ്ടു മീറ്റര്‍ മുതല്‍ 35 മീറ്റര്‍ വരെ താഴ്ചയില്‍ ഉള്ള തട്ടുപാറകളെ കൊണ്ട് നിറഞ്ഞ മലയോരങ്ങളായതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു.
ഏതാണ്ട് 25 ചതുരശ്രകി.മീ വരുന്ന ഉയര്‍ന്ന പാറക്കെട്ടുകളും പലപ്പോഴും അപകടങ്ങള്‍ വരുത്തുമെന്നും അവര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മഴ തിമിര്‍ത്ത് പെയ്യുമ്പോളുണ്ടാകുന്ന വെള്ളം ശേഖരിക്കാനുള്ള ശേഷി ഇവിടുത്തെ മണ്ണിനില്ലാത്തതിനാലാണ് മലയിടിച്ചില്‍ നടക്കുന്നത്. എന്തായാലും നിവാസികള്‍ക്ക് ഭയപ്പാടാണ്. ഉരുള്‍പൊട്ടല്‍ ഒഴിവാക്കാന്‍ ഭൂമിയുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ സെസ് ആസൂത്രണം ചെയ്തിരുന്നു. പക്ഷേ നടന്നില്ല.
ഭൂമിയുടെ റീചാര്‍ജിങ് ശേഷി കൂട്ടാന്‍ കര്‍മ പരിപാടികള്‍ ചിട്ടപ്പെടുത്തിയ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റും അത് ഉപേക്ഷിച്ച മട്ടായി. ഇപ്പോള്‍ തന്നെ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ഗ്രാമങ്ങള്‍. അത് ഒഴിവാക്കാന്‍ ചില പദ്ധതികള്‍ തയാറാക്കിയതും സെസ് ആയിരുന്നു. അതും നടപ്പിലായില്ല. ഗ്രാമപഞ്ചായത്തുകള്‍ ഇതിനായി ഒരു പദ്ധതി പോലും തയാറാക്കുകയോ അത് നടപ്പിലാക്കാന്‍ തയാറുള്ള ഏജന്‍സികളെ കണ്ടെത്താനോ ശ്രമിച്ചിട്ടില്ല.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രം!

uae
  •  24 days ago
No Image

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

National
  •  24 days ago
No Image

യുഎഇയില്‍ 10 സ്‌കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്‌കൂളുകള്‍ ഗുണഭോക്താക്കള്‍

uae
  •  24 days ago
No Image

കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്‍

Kerala
  •  24 days ago
No Image

'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്‌നങ്ങള്‍ വളരെ വലുതായിരുന്നു'; സ്‌കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  24 days ago
No Image

ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്

Cricket
  •  24 days ago
No Image

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്

Kerala
  •  24 days ago
No Image

യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്‌റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി

International
  •  24 days ago
No Image

താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ

Football
  •  24 days ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  24 days ago