HOME
DETAILS

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

  
March 10, 2026 | 9:30 AM

stranded in uae leading developers step in to support affected travelers

അബുദബി/ദുബൈ: മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം കാരണം വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യുഎഇയിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസമായി രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും ഹോട്ടൽ ഗ്രൂപ്പുകളും. വിദേശത്ത് നിന്നുള്ള സന്ദർശകർക്ക് സൗജന്യ താമസസൗകര്യവും വൻ വിലക്കിഴിവുകളും പ്രഖ്യാപിച്ചുകൊണ്ട് ആരും ഇവിടെ ഒറ്റപ്പെടില്ല എന്ന വലിയ സന്ദേശമാണ് യുഎഇ നൽകുന്നത്.

സൗജന്യ താമസ സൗകര്യവുമായി പീസ് ഹോംസും ഡാന്യൂബും

മടങ്ങാൻ കഴിയാതെ വലയുന്ന സന്ദർശകർക്കായി തങ്ങളുടെ വാതിലുകൾ ആദ്യം തുറന്നത് പീസ് ഹോംസ് ഡെവലപ്‌മെന്റ് ആണ്. ഇതിനകം രണ്ടായിരത്തിലധികം അപേക്ഷകൾ ലഭിച്ചതായും നൂറുകണക്കിന് ആളുകൾക്ക് സൗജന്യ താമസം ഒരുക്കിയതായും ചെയർമാൻ അഹ്‌സാൻ റഷീദ് പറഞ്ഞു. "നാട്ടിലേക്ക് മടങ്ങുമ്പോൾ അവർ ദുബൈയുടെ ഭംഗി മാത്രമല്ല, ഇവിടുത്തെ മനുഷ്യത്വവും ഓർമ്മിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡാന്യൂബും സമാനമായ പ്രഖ്യാപനവുമായി രംഗത്തെത്തി. ആറൂറിലധികം പേരെ ഇതിനകം തങ്ങളുടെ അപ്പാർട്ട്‌മെന്റുകളിൽ താമസിപ്പിച്ചതായി ഡാന്യൂബ് ചെയർമാൻ റിസ്വാൻ സാജൻ പറഞ്ഞു. കുവൈത്തിലെ പ്രവാസകാലത്ത് താൻ അനുഭവിച്ച നിസ്സഹായാവസ്ഥയോടാണ് അദ്ദേഹം ഈ സാഹചര്യത്തെ ഉപമിച്ചത്. കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കുമാണ് ഇവർ മുൻഗണന നൽകുന്നത്.

കുറഞ്ഞ നിരക്കിൽ ഹോളിഡേ ഹോമുകൾ

ഹോട്ടൽ നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, സന്ദർശകരെ സഹായിക്കാൻ അവധിക്കാല ഭവന വിപണിയും (Holiday Homes) കൈകോർത്തു.

ലിവ്ജാസ (Livjasa): തങ്ങളുടെ നെറ്റ്‌വർക്കിലെ നൂറിലധികം ഓപ്പറേറ്റർമാർ വഴി കുറഞ്ഞ നിരക്കിലും ചിലർക്ക് സൗജന്യമായും താമസം ഒരുക്കി. പ്ലാറ്റ്‌ഫോം ഫീസ് ഒഴിവാക്കിയതിലൂടെ ബുക്കിംഗ് നിരക്കിൽ 20 ശതമാനം വരെ കുറവുണ്ടായി.

ഐറാസ് വെക്കേഷൻ ഹോം റെന്റൽ (Airas): നിലവിലുള്ള നിരക്കിനേക്കാൾ 40 മുതൽ 50 ശതമാനം വരെ കിഴിവിൽ മുറികൾ നൽകി സന്ദർശകരെ സഹായിക്കുന്നു.

'മനുഷ്യത്വം ഇനിയും ബാക്കി'; മൈക്കൽ ക്രെപിന്റെ അനുഭവം

തന്റെ മകനും പങ്കാളിക്കുമൊപ്പം ജന്മദിനാഘോഷത്തിനായി ദുബൈയിലെത്തിയ ബെൽജിയൻ വിനോദസഞ്ചാരി മൈക്കൽ ക്രെപിന് ഈ സഹായം വലിയ ആശ്വാസമായി. വിമാനങ്ങൾ റദ്ദാക്കിയതോടെ ഹോട്ടൽ ബില്ലുകൾ കുമിഞ്ഞുകൂടുകയും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയും ചെയ്ത ഘട്ടത്തിലാണ് ലിവ്ജാസ അദ്ദേഹത്തിന് താങ്ങാനാവുന്ന അപ്പാർട്ട്‌മെന്റ് ഒരുക്കി നൽകിയത്. "ഒരു പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ കേൾക്കാനും സഹായിക്കാനും ആളുണ്ടായിരുന്നു. മാനുഷിക പരിഗണന എത്രത്തോളം പ്രധാനമാണെന്ന് ഇത് ഞങ്ങളെ പഠിപ്പിച്ചു," ക്രെപിൻ പറഞ്ഞു.

സഹായത്തിനായി എങ്ങനെ ബന്ധപ്പെടാം?

സഹായം ആവശ്യമുള്ള യാത്രക്കാർക്ക് Danube Properties-ന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയോ ബന്ധപ്പെട്ട മറ്റ് ഡെവലപ്പർമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

as travel disruptions affect passengers in the uae, leading property developers and organizations have stepped forward to assist stranded travelers with accommodation, support services, and essential facilities, offering relief and reassurance during the ongoing regional tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  5 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  5 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  5 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  5 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  5 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  6 days ago