HOME
DETAILS

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി

  
backup
September 18, 2017 | 7:08 AM

nadirsha-actress-attack-case-court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന്‍റെ വിശദമായ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു . 

ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. നാദിര്‍ഷായോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്.

അതിനിടെ പൊലിസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഹെക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്നും നാദിര്‍ഷ ചോദ്യം ചെയ്യലിനു ശേഷം പറഞ്ഞു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ആശങ്ക ഉണ്ടായിരുന്നു. ഇതാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

നടിയെ അക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി അറിയില്ലെന്ന നിലപാടും നാദിര്‍ഷ ആവര്‍ത്തിച്ചു. കാക്കനാട് ജയിലില്‍ വച്ച് പള്‍സര്‍ സുനി തന്നെ വിളിച്ചെന്ന് പൊലിസുകാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. തന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലിസിന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ താനും ദിലീപും നിരപരാധികളാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചലച്ചിത്രത്തിന്റെ സെറ്റില്‍ വച്ച് സുനില്‍കുമാറിന് പണം നല്‍കിയിട്ടില്ല. പലരും പല നുണകളും പറഞ്ഞു പരത്തിയെങ്കിലും നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താനായി. പൊലിസിന്റെ ഭാഗത്ത് നിന്ന് ഉപദ്രവകരമായ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  a month ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a month ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  a month ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  a month ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  a month ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  a month ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  a month ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  a month ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  a month ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  a month ago