HOME
DETAILS

ഖജനാവ് കാലി, ട്രഷറി നിയന്ത്രണം തുടരുന്നു

  
backup
September 18 2017 | 23:09 PM

%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d

തിരുവനന്തപുരം: ഖജനാവ് കാലിയായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം പിന്‍വലിക്കാതെ ധനവകുപ്പ്. ഓണക്കാല ചെലവിനെ തുടര്‍ന്ന് കൊണ്ടുവന്ന ട്രഷറി നിയന്ത്രണമാണ് തുടരുന്നത്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറിക്കൊടുക്കേണ്ട എന്നാണ് നിര്‍ദേശം.


കഴിഞ്ഞ 15ാം തിയതി വരെ പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണം തുടരാന്‍ ധനവകുപ്പ് ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ ഒരുകോടി രൂപയായിരുന്നു പരിധി. രണ്ടുമാസം മുമ്പ് 50 ലക്ഷം രൂപയാക്കി. ഓണത്തിനു മുമ്പ് അത് 25 ലക്ഷമാക്കി ചുരുക്കി.


ഓണം ഈ മാസം തുടക്കത്തിലായതിനാല്‍ കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം വിതരണം ചെയ്തിരുന്നു.


സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് 3,100 കോടിയും, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിനും പെന്‍ഷനും ഉത്സവ ബത്തകള്‍ക്കുമായി 7,000 കോടിയും വേണ്ടിവന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെ 12,000 കോടിരൂപ ചെലവഴിക്കേണ്ടി വന്നു.
സംസ്ഥാനത്തിന് കടം എടുക്കാന്‍ കഴിയുന്ന പരിധിയില്‍ കടം എടുത്താണ് ഈ തുക കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ജി.എസ്.ടി നിലവില്‍ വന്നതോടെ വാറ്റ് ഇനത്തില്‍ 1,400 കോടി മാത്രമാണ് ലഭിച്ചത്.
ജി.എസ്.ടി നടപ്പാക്കിയതിനുശേഷമുള്ള ആദ്യമാസത്തെ നികുതിവരുമാനത്തില്‍ അഞ്ഞൂറ് കോടിയോളം രൂപയുടെ കുറവ് വന്നു. സാമ്പത്തിക പ്രതിസന്ധിയല്ല ട്രഷറി നിയന്ത്രണത്തിന് കാരണമെന്നാണ് ധനവകുപ്പ് പറയുന്നത്. ഓണക്കാലത്തുണ്ടായ വന്‍ ചെലവിനെ നേരിടാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് 25 ലക്ഷം രൂപവരെയുള്ള ബില്ലുകളും ചെലവുകളും അനുവദിക്കേണ്ട എന്ന് തീരുമാനിച്ചതെന്നുമാണ് ധനവകുപ്പ് പറയുന്നത്.


എന്നാല്‍ ട്രഷറി നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ട്രഷറി ഡയറക്ടറും തയ്യാറായില്ല. നിയന്ത്രണം ഈ മാസം തുടരുമെന്ന സൂചനയാണ് ട്രഷറിയില്‍ നിന്നു ലഭിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago