HOME
DETAILS

ദക്ഷിണമേഖലാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: കേരളം മുന്നില്‍

  
backup
September 19 2017 | 00:09 AM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തിലെ മെഡല്‍ പട്ടികയില്‍ കേരളം മുന്നില്‍. ശക്തമായ വെല്ലുവിളിയുമായി തമിഴ്‌നാട് തൊട്ട് പിന്നിലുണ്ടെങ്കിലും ആദ്യ ദിനത്തില്‍ മുന്നിട്ടു നില്‍ക്കാനായത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. 23 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവുമായി 338 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള കേരളത്തിനുള്ളത്. 17 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും നേടിയ തമിഴ്‌നാട് 337 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ആദ്യ ദിനത്തില്‍ 57 വിഭാഗങ്ങളിലായി ഫൈനല്‍ മത്സരങ്ങള്‍ നടന്നു. ഇതില്‍ 13 മീറ്റ് റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ടപ്പോള്‍ അതില്‍ അഞ്ചെണ്ണം കേരളത്തിന്റെ താരങ്ങളുടെ വകയായിരുന്നു. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ പോള്‍ വാള്‍ട്ടില്‍ അര്‍ഷ ബാബു, അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ വിഭാഗത്തിലെ 400 മീറ്ററില്‍ തോമസ് മാത്യു, 10,000 മീറ്ററില്‍ ഷെറിന്‍ ജോസ്, പോള്‍ വാള്‍ട്ടില്‍ ജീസന്‍ കെ.ജി എന്നിവരും 4 ഃ 100 മീറ്റര്‍ റിലേ ടീമുമാണ് കേരളത്തിന് വേണ്ടി മീറ്റ് റെക്കോര്‍ഡ് തിരുത്തിയത്.
രണ്ടാം ദിനമായ ഇന്ന് 69 ഇനങ്ങളിലെ ഫൈനലുകളാണ് നടക്കുക. തമിഴ്‌നാടിന്റെ ശക്തമായ വെല്ലുവിളി നേരിടുന്നതിനാല്‍ കിരീടം നിലനിര്‍ത്താന്‍ കേരളത്തിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

റെക്കോര്‍ഡ് തിളക്കത്തില്‍ കേരളം
അണ്ടര്‍ 20 പുരുഷന്‍മാരുടെ 400 മീറ്ററില്‍ കേരളത്തിന് വേണ്ടി തോമസ് മാത്യു മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2011ല്‍ തമിഴ്‌നാടിന്റെ എസ് മെര്‍വിന്‍ കുറിച്ച 48.71 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് 48.13 സെക്കന്‍ഡാക്കിയാണ് തോമസ് മാത്യു തിരുത്തിയത്. 48.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടിയ കര്‍ണാടകയുടെ ഗൗരിശങ്കറും മീറ്റ് റെക്കോര്‍ഡ് തിരുത്തിയ പ്രകടനമാണ് കാഴ്ചവച്ചത്. 400 മീറ്ററില്‍ ഈ വിഭാഗത്തില്‍ മാത്രമാണ് കേരളത്തിന് ഒരു മെഡല്‍ നേടാനായത്.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ പോള്‍ വാള്‍ട്ടില്‍ അര്‍ഷ ബാബുവിന് റെക്കോര്‍ഡോടെ സ്വര്‍ണം നേടാനായി. 3.35 മീറ്റര്‍ എറിഞ്ഞ് 2012ല്‍ കേരളത്തിന്റെ തന്നെ സിഞ്ജു പ്രകാശ് കുറിച്ച 3.31 മീറ്ററാണ് അര്‍ഷ പഴങ്കഥയാക്കിയത്. കേരളത്തിന്റെ തന്നെ അഞ്ജലി ഫ്രാന്‍സിസ് (3.20) വെള്ളിയും തമിഴ്‌നാടിന്റെ പ്രീതിക (മൂന്ന് മീറ്റര്‍) വെങ്കലവും സ്വന്തമാക്കി.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 10,000 മീറ്ററില്‍ കേരളത്തിന്റെ ഷെറിന്‍ ജോസ് പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചാണ് സ്വര്‍ണം നേടിയത്. 2011ല്‍ കര്‍ണാടകയുടെ സത്യേന്ദ്രകുമാര്‍ പട്ടേല്‍ കുറിച്ച 32:17.74 സെക്കന്‍ഡിന്റെ റക്കോഡ് 32:10.38 സെക്കന്‍ഡില്‍ മറികടന്നാണ് ഷെറിന്‍ താരമായത്.
അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ പോള്‍ വാള്‍ട്ടില്‍ കേരളത്തിനു വേണ്ടി ജീസന്‍ കെ.ജി പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. 4.80 മീറ്റര്‍ എറിഞ്ഞ ജീസന്‍, 2010ല്‍ തമിഴ്‌നാടിന്റെ ജെ പ്രീത് കുറിച്ച റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.
ജൂനിയര്‍ പുരുഷന്‍മാരുടെ 4ഃ100 മീറ്റര്‍ റിലേയില്‍ കേരളം മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം കൊയ്തു. നിബിന്‍ ബൈജു, അതില്‍ സേനന്‍, മുഹമ്മദ് തന്‍വീര്‍, ഓംകാര്‍നാഥ് എന്നിവരടങ്ങിയ ടീം 41.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് റെക്കോര്‍ഡ് സ്വര്‍ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം തെലങ്കാന ടീം കുറിച്ച 42.52 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് കേരളം തിരുത്തിയത്. രണ്ടാം സ്ഥാനം നേടിയ തമിഴ്‌നാട് ടീമും (42.46) മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആന്ധ്രാപ്രദേശ് മൂന്നാം സ്ഥാനത്തുമെത്തി.

അഭിനവും അതുലും വേഗ താരങ്ങള്‍
ആവേശ ഇനമായ അണ്ടര്‍ 18 ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ കേരളം സ്വര്‍ണവും വെങ്കലവും നേടി. 11.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അഭിനവ് സി കേരളത്തിന് സ്വര്‍ണം നേടിക്കൊടുത്തു. കര്‍ണാടകയുടെ സ്വസ്തിക് (11.07) വെള്ളി നേടിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ കേരളത്തിന്റെ അന്‍സ്റ്റിന്‍ ജോസഫ് 11.09 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്ത്. അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ 100 മീറ്ററില്‍ കേരളത്തിന് സ്വര്‍ണം മാത്രമാണ് നേടാനായത്. മികച്ച മേല്‍ക്കോയ്മയോടെ അതുല്‍ സേനന്‍ 10.87 സെക്കന്‍ഡല്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാക്കിയത്. വെള്ളി തമിഴ്‌നാടിന്റെ അതുല്‍ കുമാറും(10.92) വെങ്കലം തെലങ്കാനയുടെ ആംലന്‍ ബോര്‍ഗോഹെയിനും (10.94) നേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും അണ്ടര്‍ 14, 16 വിഭാഗങ്ങളിലെ 100 മീറ്ററിലും അണ്ടര്‍ 18, 20 വനിതകളുടെ 100 മീറ്ററുകളിലും കേരളത്തിന്റെ താരങ്ങള്‍ക്ക് ഒരു മെഡല്‍ പോലും നേടാനായില്ല.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ മീറ്റ് റെക്കോര്‍ഡിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിന്റെ നിവ്യ ആന്റണിക്കായെങ്കിലും അതിനേക്കാള്‍ മികച്ച പ്രകടനത്തിലൂടെ തമിഴ്‌നാടിന്റെ സത്യ സ്വര്‍ണം നേടി. 3.45 മീറ്റര്‍ താണ്ടിയ നിവ്യ 2016ല്‍ താന്‍ തന്നെ കുറിച്ച റെക്കോര്‍ഡാണ് തിരുത്തിയത്. സത്യ 3.50 മീറ്റര്‍ താണ്ടി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി.
അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ 1500 മീറ്ററില്‍ 3:58.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയത് കേരളത്തിന്റെ അഭിനന്ദ് സുന്ദരേശന്‍ സ്വര്‍ണം നേടിയപ്പോള്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ മിന്നു പി റോയ് (5:0.24 സെക്കന്‍ഡ്) സുവര്‍ണ താരമായി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കേരളത്തിനു വേണ്ടി അതുല്യ പി.എ.(37.34) സ്വര്‍ണം നേടി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്ത്‌ലണില്‍ 1591 പോയിന്റുമായി അനാമിക കെ.എ സ്വര്‍ണം കൊയ്തു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ഒന്നും രണ്ടും സ്ഥാനത്ത് കേരളമായിരുന്നു. വിനീത് എം (3.80 മീറ്റര്‍) സ്വര്‍ണവും നിഖില്‍ പി (3.60) വെള്ളിയും കരസ്ഥമാക്കി. ആണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 1500 മീറ്ററില്‍ ബബിത (4:48.04 സെക്കന്‍ഡ്) സ്വര്‍ണവും അണ്ടര്‍ 20 പുരുഷന്‍മാരുടെ ലോങ് ജംപില്‍ ശ്രീശന്‍ കുമാര്‍ (7.47 മീറ്റര്‍) വെള്ളിയും നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ അന്‍സി സോജന്‍ (5.90) സ്വര്‍ണവും സാന്ദ്ര ബാബു(5.64 മീറ്റര്‍) വെള്ളിയും നേടി. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ ലോങ് ജംപില്‍ കേരളത്തിന് സ്വര്‍ണവും വെങ്കലവും ലഭിച്ചു. ആല്‍ഫി ലൂക്കോസ്(5.70 മീറ്റര്‍) സ്വര്‍ണവും അനാമിക മാത്യു(5.51) വെങ്കലവും നേടി. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 5000 മീറ്ററില്‍ അലീഷ പി.ആര്‍ (18:54.43 സെക്കന്‍ഡ്) സ്വര്‍ണം നേടി. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ജിബിന്‍ തോമസ് (52.00 മീറ്റര്‍) സ്വര്‍ണം നേടി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന് സ്വര്‍ണവും വെങ്കലവും ലഭിച്ചു. പ്രസീല ഡാനിയേല്‍(58.37) സ്വര്‍ണവും ആദിത്യ കെ.ടി.(58.67) വെങ്കലവും നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago