HOME
DETAILS

ഹജ്ജ് കഴിഞ്ഞു മടങ്ങവേ മലയാളി ബഹ്‌റൈനില്‍ മരിച്ചു

  
backup
September 19, 2017 | 2:22 PM

453445645-2

മനാമ: ഹജ്ജ് കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ മരിച്ചു. കരുനാഗപ്പള്ളി ശൂരനാട് സ്വദേശി വിളയിലയ്യത്ത് ഷാഹുല്‍ ഹമീദ് (73) ആണ് കഴിഞ്ഞ ദിവസം രാത്രി ബഹ്‌റൈനില്‍ വെച്ച് മരിച്ചത്.

സഊദിയില്‍ നിന്നു ബഹ്‌റൈന്‍ വഴി പോകുന്ന ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു യാത്ര. വിമാന ഷെഡ്യൂള്‍ പ്രകാരം ഒക്ടോബര്‍ രണ്ടിന് നാട്ടിലേക്ക് മടങ്ങാനിരുന്ന ഷാഹുല്‍ ഹമീദ് ശാരീരികാസ്വാസ്ഥ്യം മൂലമാണ് നേരത്തെ യാത്ര പുറപ്പെട്ടത്. എന്നാല്‍ ബഹ്‌റൈനിലെത്തിയപ്പോഴേക്കും നെഞ്ചു വേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

നേരത്തെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജലീല, റജുല, റുഷ്ദ, ലാലുദ്ദീന്‍, ഷാബിത്, അന്‍സര്‍ എന്നിവര്‍ മക്കളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം) 

Kerala
  •  3 days ago
No Image

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

uae
  •  3 days ago
No Image

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

International
  •  3 days ago
No Image

പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സി.പി.ഐ; അങ്ങനെയൊന്നില്ലെന്ന് സി.പി.എം 

Kerala
  •  3 days ago
No Image

32 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയ്ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്; ഇരിക്കൂറില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  3 days ago
No Image

പ്രതിപക്ഷ നേതാവാര് ? സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ

National
  •  3 days ago
No Image

30 വര്‍ഷത്തെ പ്രണയം കോടതി കയറുന്നു: ലിവ്ഇന്‍ പങ്കാളിയെ സഹോദരി തടഞ്ഞുവച്ചതായി പരാതി

National
  •  3 days ago
No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  3 days ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  3 days ago